തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട video കാണാം

കുറ്റിച്ചൽ: കുറ്റിച്ചലിൽ അനക്കോണ്ടയെ കണ്ടവർ ആദ്യം ഒന്നമ്പരന്നു. റബർ തോട്ടത്തിനരികെ നീണ്ട് നിവർന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിനെ പെട്ടെന്ന് കണ്ടാൽ ആരാണ് പേടിക്കാത്തത്‌. മണ്ണിൽ തീർത്ത അനക്കോണ്ടയാണ് നാട്ടുകാരിൽ കൗതുകമുണർത്തുന്നത്. മണ്ണ് വെട്ടി കൂട്ടിക്കുഴച്ച് നാല് ദിവസം കൊണ്ടാണ് കോട്ടൂർ പാണംകുഴി സ്വദേശിയും രാജാരവി വർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ആകാശ് ജിജി (23) അനക്കോണ്ടയെ നിർമ്മിച്ചത്.


കുറ്റിച്ചൽ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനിൽ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റേയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തിൽ ജോലിചെയ്യുന്ന ജയാപ്രഭയുടേയും മകനാണ് ആകാശ് ജിജി. ജി.ജെ. മൗഗ്ലി എന്ന യൂടൂബ് ചാനലിൽ വ്യത്യസ്‍തമായ വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിർമ്മിച്ചത്. ഇനി ഇതേ നിലയിൽ നിറുത്തി ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആകാശ് നടത്തുന്നത്. എന്നാൽ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലയെ നിർമ്മിക്കാനാണ് നാട്ടുകാർ ആകാശിനോട് പറയുന്നത്.
പഠനം പൂർത്തിയാക്കണമെന്നതാണ് ഇപ്പോൾ ലക്ഷ്യം ഇതൊക്കെ അതിന്റെ ഭാഗമാണെന്നാണ് ആകാശ് പറയുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രോത്സാഹനമാണ് എപ്പോഴും തനിക്ക് പ്രചോദനമാകുന്നതെന്ന് ആകാശ് പറഞ്ഞു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ഉപരിപഠനം നടത്തുന്ന ആകാശ് ഇനിയും വ്യത്യസ്തമായ ശില്പങ്ങൾ ഒരുക്കുമെന്നും ഇതൊക്കെ തത്കാലം യൂട്യൂബ് ചാനലിൽ കൂടെ ഏവർക്കും കാണാൻ അവസരമൊരുക്കുമെന്നും പറഞ്ഞു

അഭിപ്രായങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു…
പൊളി
അജ്ഞാതന്‍ പറഞ്ഞു…
Woow

വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട വീഡിയോ കാണാം

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി

കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളെ പരിചയപ്പെടാം

ads

കടൽ മത്സ്യങ്ങളെ പരിചയപ്പെടാം

Latest

Santhosh trophy live

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ

ശവ്വാൽ മാസപ്പിറവി: കോഴിക്കോട് ഖാസി ഹൗസിൽ നിന്ന് തത്സമയം

വേങ്ങരയിൽ ഭക്ഷ്യവിഷബാധ ഹോട്ടൽ അടച്ചു പൂട്ടി നോമ്പുതുറയ്ക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഉണ്ടായ അസ്വസ്ഥക ളെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടിയത്

ബൈക്കിൽ ഇടിച്ചു കാർ നിയത്രണം വിട്ട് കിണറിലേക്ക് മറിയുന്ന CCTV VIDEO ഇന്ന് സംഭവിച്ചത്

മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റേതെന്ന തരത്തിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷവുമായി video പ്രചരിക്കുന്നു

വെള്ളി വാള Malabar patashi fish

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Santhosh trophy live

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ