പോസ്റ്റുകള്‍

ജനുവരി 29, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്‍റിലും സീസണ്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്. മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.ടീം അംഗങ്ങൾ : സീസൺ എസ് (ക്യാപ്റ്റൻ) , വി മിഥുൻ (വൈസ് ക്യാപ്റ്റൻ) മുഹമ്മദ് അസർ , അജ്മൽ എസ് , മുഹമ്മദ് ഷരീഫ് , അലക്സ് സജി , രാഹുൽ വി രാജ്, ലിജോ എസ്, മുഹമ്മദ് സലാഹ് ,ഫ്രാൻസിസ് എസ് , സഫ്‌വാൻ എം , ഗിഫ്റ്റി സി ഗ്രേഷ്യസ് , മുഹമ്മദ് ഇനിയറ്റ് , മുഹമ്മദ് പറക്കോട്ടിൽ , ജിപ്സൺ ജസ്റ്റസ് , ജിതിൻ ജി , അനുരാഗ് പി.സി , ക്രിസ്റ്റി ഡേവിസ് സ്റ്റെഫിൻ ദാസ് , ജിത്ത് പൗലോസ്

മണ്ണുപരിശോധനാ ഫലം ലഭിച്ചു; എടപ്പാൾ മേൽപാലം പണി 15ന് തുടങ്ങും

എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്. മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.

കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതിയിളവ് നിഷേധിച്ചതിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയം

മലപ്പുറം: കരിപ്പൂരിനോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം. പൊതുമേഖലയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കാതെ കണ്ണൂരില്‍ ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള വിമാനത്താവളത്തിന് നികുതിയിളവ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിക്കും.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്

ചേറൂരിൽ ലഹരിവിരുദ്ധ കാമ്പയിൻ നാളെ

ഇമേജ്
വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തും വിമുക്തിയും ചേർന്ന് സംഘടിപ്പിക്കുന്ന വേങ്ങര മണ്ഡലം ലഹരിവിരുദ്ധ കാമ്പയിൽ ബുധനാഴ്ച ചേറൂർ പി.പി.ടി.എം.വൈ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10-ന് കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പറങ്ങോടത്ത് അബ്ദുൽമജീദ്, പി.ടി.എ. പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്

today news

കൂടുതൽ‍ കാണിക്കുക