വേങ്ങര :വലിയോറ മുതലമാട്-കാളിക്കടവ് കൈത വളപ്പിൽ-വലിയോറ പാടം ഡ്രൈനേജ് കനാൽ സ്ഥലമെടുപ്പ് വിഷയത്തിൽ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് വിളിച്ചു ചേർത്ത പ്രദേശവാസികളുടെയും പദ്ധതി പ്രദേശത്ത സ്ഥലമുടമകളുടെയും യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് എ.കെ അഷറഫലിയുടെ വീട്ടിൽ ചേർന്നപ്പോൾ.യോഗത്തിൽ എ.കെ ശരീഫ് സ്വാഗതം പറഞ്ഞു.ക്ലബ് ഉപദേശക സമിതി അംഗം പട്ടർ കടവൻ വഹാബ് മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു.വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറും കൂടിയായ ബഹു.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ മുഹമ്മദ് അലി ഹാജി പദ്ധതി വിഷയം അവതരിപ്പിച്ചു സംസാരിച്ചു.എ.കെ ഹമീദ് ബാവ,പി.കെ അലവി കുട്ടി ഹാജി,കുറുക്കൻ മമ്മൂട്ടിക്ക, പി.കെ.സി.പൂച്ചി,എ.കെ അഷ്‌റഫലി,ജലീൽ എൻ,ചെമ്മല യാസർ,ശരീഫ് മടപ്പള്ളി,പി.കെ അസീസ്,കുഞ്ഞി കുട്ടൻ അത്തിയേക്കൽ,വി.കെ വഹാബ്,പി.കെ അജ്മൽ, എന്നിവർ സംസാരിച്ചു.പദ്ധതിയുടെ വിജയത്തിന് വേണ്ടി ഒരു ആക്ഷൻ കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.ചടങ്ങിന് പി.കെ നൗഫൽ മാസ്റ്റർ നന്ദി പറഞ്ഞു.* *മുതലമാട്-മണപ്പുറം കാളിക്കടവ് അംഗനവാട...
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.