വേങ്ങര : KFC എരണിപ്പടിയും MCAF മേനനകലും സംഘടിപ്പിച്ച വോളിബോൾ ട്യുർലമെന്റിൽ മൈക്കോ മുല്ലപടിയെ തോൽപിച്ചു ചേറൂർ ഏറനാട് FC ജേതാക്കളായി.വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ട്രോഫി സമ്മാനിച്ചു.ചേറൂർ ഏറനാട് FC ക്ക് വേണ്ടി VVC വലിയോറ ജെയിസിഅണിഞ്ഞു. അഷ്‌ക്കർ തറയിൽ അധ്യക്ഷത വഹിച്ചു,മുഹമ്മദ് മാസ്റ്റർ,അത്തപ്പൂ,സഹദ്,രഞ്ജിത്ത്,കെ വി കോയ,വിഷ്ണു,സിയാദ്,മധു,സുധീഷ്,എന്നിവർ മത്സരങ്ങൾക്ക് നേതൃത്വംനൽകി.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ