പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അദ്ദ്യക്ഷതയില്‍ ബഹു: വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ ശ്രീ: കെ.എന്‍.എ ഖാദർ നിര്‍വഹിക്കും . ആശാരിപ്പടി ജല നിധി ടാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ആര്‍.പി.ഡി മലപ്പുറം ശ്രീ : ഹൈദരലി ഡിജിറ്റൽ റീഡിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും . പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികൾ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും . പ്രസ്തുത ചടങ്ങിലേക്ക് മുഴുവൻ ജലനിധി ഉപഭോക്താക്കളെയും നാട്ടുകാരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു .
പറപ്പൂര്‍ പഞ്ചായത്ത് ഒന്ന് വാര്‍ഡ് , രണ്ടാം വാര്‍ഡിലെ എരുമപ്പുഴ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശത്ത് 6.5 കിലോമീറ്റർ വിതരണ ലൈന്‍ സ്ഥാപിച്ച് 338 കണക്ഷൻ നല്‍കി 2017 മാര്‍ച്ച് 7 മുതൽ വിതരണം നടത്തുന്ന പദ്ദതിക്ക് കടലുണ്ടി പുഴയിലെ ഇല്ലിപുലാക്കല്‍ ചെവിടിക്കയത്ത് സ്വന്തമായി കിണര്‍ , രണ്ട് HP മോട്ടോർ, 1 Spare,
7 ലക്ഷം മുടക്കി സ്വന്തമായി Transformer, 2 KM പമ്പിങ്ങ് മെയിൻ,
6.5 Km distribution line, 50000 ലിറ്റർ ടാങ്ക്,
10000 ലിറ്റർ ഓവർ ഫ്ലോടാങ്ക് , Automatic Chlorination, Computer billing തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി എല്ലാ ദിവസവും ജലവിതരണം നടത്തുന്നു.
2014 ഫെബ്രുവരി 12 മുൻ വാര്‍ഡ് മെമ്പര്‍ പറങ്ങോടത്ത് ജമീല മുഹമ്മദ് കുട്ടി പ്രവർത്തി ഉദ്ഘാടനം നിര്‍വഹിച്ചതാണ് ഇല്ലിപുലാക്കല്‍ ആശാരിപ്പടി ജലനിധി കുടിവെള്ള പദ്ദതി .
കെ.പി . കുഞിമുഹമ്മദ് നല്‍കിയ ഒന്നര സെന്റ് സ്ഥലത്താണ് പദ്ദതിക്കായുള്ള ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് . ടാങ്കിന് ആവശ്യമായ പകുതി സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു .
എ.എസ് ഒരു കോടി രൂപ ചെലവിൽ ( 12 ലക്ഷം റോഡ് നന്നാക്കല്‍ ഉള്‍പ്പെടെ) ചെലവ് വന്ന പദ്ദതിക്ക് 75% ഫണ്ട് ജലനിധി (ലോകബാങ്ക് ) , 15 % ഫണ്ട് പറപ്പൂര്‍ പഞ്ചായത്ത് , 10 % ഫണ്ട് പദ്ദതി ഗുണഭോക്താക്കളുടെ വിഹിതവുമാണ് ചെലവഴിച്ചത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ