ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയെന്ന് വേങ്ങര കെഎസ്ഇബി

* 1/3/19 വെള്ളി വേങ്ങര അമ്മാഞ്ചേരി ഉത്സവം കാളവരവിനോട് അനുബദ്ധിച്ച് കൂരിയാട് മുതൽ വേങ്ങര കുറ്റാളൂർ വരെ  3 മുതൽ രാത്രി 10 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത യുണ്ടന്ന് വേങ്ങര കെ എസ് ഇ ബി അറിയിച്ചു...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍-ആശാരിപ്പടി ജലനിധി കുടിവെള്ളപദ്ദതി ഉദ്ഘാടനം ഫെബ്രുവരി 27 ന്

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അദ്ദ്യക്ഷതയില്‍ ബഹു: വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ ശ്രീ: കെ.എന്‍.എ ഖാദർ നിര്‍വഹിക്കും . ആശാരിപ്പടി ജല നിധി ടാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ആര്‍.പി.ഡി മലപ്പുറം ശ്രീ : ഹൈദരലി ഡിജിറ്റൽ റീഡിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും . പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികൾ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും . പ്രസ്തുത ചടങ്ങിലേക്ക് മുഴുവൻ ജലനിധി ഉപഭോക്താക്കളെയും നാട്ടുകാരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു . പറപ്പൂര്‍ പഞ്ചായത്ത് ഒന്ന് വാര്‍ഡ്  , രണ്ടാം വാര്‍ഡിലെ എരുമപ്പുഴ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശത്ത് 6.5 കിലോമീറ്റർ വിതരണ ലൈന്‍ സ്ഥാപിച്ച് 338 കണക്ഷൻ നല്‍കി 2017 മാര്‍ച്ച്  7 മുതൽ വിതരണം നടത്തുന്ന പദ്ദതിക്ക് കടലുണ്ടി പുഴയിലെ ഇല്ലിപുലാക്കല്‍ ചെവിടിക്കയത്ത് സ്വന്തമായി കിണര്‍ , രണ്ട്   HP മോട്ടോർ, 1 Spare, 7 ലക്ഷം മുടക്കി സ്വന്തമായി Transformer, 2 KM പമ്പിങ്ങ് മെയിൻ, 6.5 Km distribution line, 50000 ലിറ്റർ ടാങ്ക്, 10000 ല

*വൈറ്റ്ഗാർഡ് പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം*

      മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈറ്റ്ഗാർഡ്‌ പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം ആറ് പഞ്ചായത്തുകളിലേയും കൊ- ഓർഡിനേറ്റർമാർ, ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻ , മണ്ഡലം കൊ-ഓർഡിനേറ്റർ  മണ്ഡലം - പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ എല്ലാവരും  പരേഡ് ആരംഭിച്ച് സമാപിക്കുന്നത് വരെ കൂടെ നടന്ന മണ്ഡലം ജനറൽ സെക്രട്ടറി PK റഷീദ് സാഹിബ് അടക്കമുള്ള പഞ്ചായത്ത് നേതാക്കൻമാർ ഒരേ മനസ്സോടെ പരസ്പരം സഹകരിച്ച് കൂടെ നിൽക്കുകയും ഓരോ പഞ്ചായത്തിലും വൈറ്റ്ഗാർഡ് അംഗങ്ങളെ ചിട്ടയോടെ പരിശീലിപ്പിച്ച ക്യാപ്റ്റൻമാരായ നിസാർ A R നഗർ, ഫാസിൽ ഊരകം, അദ്നാൻ കണ്ണമംഗലം, ഹസീബ് വേങ്ങര, റാഫി പറപ്പൂർ, സിദ്ദീഖ് ഒതുക്കുങ്ങൽ വൈസ് ക്യാപ്റ്റന്റെ റോൾ വളരെ കൃത്യമായ് കൈകാര്യം ചെയ്ത റഹൂഫ് ഊരകം കൊ- ഓർഡിനേറ്റർമാർ, നേതാക്കൻമാർ . ചിട്ടയോടും, അച്ചടക്കത്തോടും, അനുസരണയോടും, സ്വയം സമർപ്പിച്ച് ചുവട് വെച്ച *വേങ്ങര മണ്ഡലം                  * V F   ഷിഹാബ് *                 * ക്യാപ്റ്റൻ *                 വേങ്ങര മണ്ഡലം1st വേങ്ങര& മലപ്പുറം163 പോയിന്റ് 2nd തിരൂർ153പോയിന്റ് 3rd മങ്കട&വള്ളിക്കുന്ന് 148പോയിന്റ്

സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു

* വലിയോറ:മലപ്പുറം മലബാർ കണ്ണാശുപത്രിയും വലിയോറ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.റെജിസ്‌ട്രേഷൻ ഉദ്ഘാടനം ജനാബ് പി.കെ അലി അക്ബർ സാഹിബ്‌ നിർവഹിച്ചു. * * ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് അധ്യക്ഷം വഹിച്ചു.ക്ലബ്‌ സെക്രട്ടറി എൻ ജലീൽ നന്ദി അറിയിച്ചു.ക്ലബ്ബിന്റെ മറ്റു രക്ഷാധികരികളും അംഗങ്ങളും നാട്ടിലെ കാരണവന്മാരും ചടങ്ങിന് ആശംസകൾ അറിയിച്ചു. *

*വേങ്ങരയിൽ പൊടിക്കാറ്റും കൂടുതൽ ചൂടും അനുഭവപ്പെട്ടു

* കേരളം പൊളളുന്നു; താപനില മൂന്ന് ഡിഗ്രി കൂടി, തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട് തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രിയാണ് ഫെബ്രുവരി മാസത്തിലെ റെക്കോര്‍ഡ് ചൂട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക

DYFiവില്ലേജ് ഓഫീസ് മാർച്ച് നടത്തി

* കണ്ണമംഗലം: ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നികുതിയടയ്ക്കുന്ന പാവപ്പെട്ടവന് ദുരിതത്തിലാക്കുന്ന കമ്മീഷൻ എജന്റുമാർക്കെതിരെ മാർച്ചിന് കത്ത് പ്രതിഷേധമിരമ്പി. കമ്മീഷൻ കൊടുക്കുന്നവന് നേരത്തെ നികുതി അടച്ച് കിട്ടുകയും കമ്മീഷൻ നൽകാത്ത പാവപ്പെട്ടവനെ മൂന്നു മാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് ആവശ്യമായ ജീവനക്കാരെ നിയമിക്കുക പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന കമ്മീഷൻ ഏജൻറ് മാരെ തുരത്തുക വില്ലേജ് ഓഫീസിലേക്ക് ആവശ്യമായ അപേക്ഷാഫോമുകൾ ഓഫീസിൽ തന്നെ ലഭ്യമാക്കുക എന്നെല്ലാമായിരുന്നു മുദ്രാവാക്യം ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി അംഗങ്ങൾ വില്ലേജ് ഓഫീസറെ കണ്ടു നിവേദനം നൽകി. തഹസിൽദാർ ,കളക്ടർ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന്റെ അധ്യക്ഷൻ യു.എൻ ഇബ്രാഹിം.  സിപിഐഎം കോട്ടക്കൽ ഏരിയ കമ്മിറ്റിയംഗം കെപി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ .സുബ്രഹ്മണ്യൻ  മുഹമ്മദ് ഇൽയാസ് പി ഉണ്ണി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരഅമ്മാഞ്ചേരിക്കാവിൽ താലപ്പൊലി കുറിച്ചു

* വേങ്ങര:അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി കുറിയ്ക്കൽ ചടങ്ങ് നടന്നു. പ്രത്യേക പൂജകൾക്ക്‌ശേഷം അണിഞ്ഞൊരുങ്ങിയ കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി. ഇവിടെവെച്ച് ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാൻ കോമരത്തിന് തറവാട്ടുകാർ അനുവാദം നൽകി. എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അടുത്തദിവസങ്ങളിൽ കോമരം ദേശത്തെ വീടുകൾ കയറിയിറങ്ങി ദേശത്തുള്ളവരെ ഉത്സവത്തിന് ക്ഷണിക്കും. ദേശത്തെ അവകാശികളായവരും പൊയ്‌ക്കുതിരകളുമായി വീടുകൾ കയറിയിറങ്ങും. മാർച്ച് ഒന്നിനാണ് താലപ്പൊലി.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി വേങ്ങരയിലേ കർഷകരുടെ വീടുകളിൽ ജൈവ വളം നിർമ്മിക്കുന്ന ആവശ്യത്തിലേക്ക് മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിച്ചു നൽകുന്നു. താല്പര്യമുള്ള  ഗുണഭോക്താക്കൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ 27-02-2019 ന് മുമ്പായി ഭൂനികുതി രസീതിന്റെ പകർപ്പുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. Cont No. : 9947777610

കുടുംബസംഗമം സംഘടിപ്പിച്ചു

 ഊരകം ഗ്രാമപഞ്ചായത്ത് പരിരക്ഷ രോഗി കുടുംബസംഗമത്തിൽ സജീവ സാന്നിധ്യമായി ട്രോമോകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ പരിപാടി  അഡ്വക്കേറ്റ് കെഎൻഎ ഖാദർ സാഹിബ് ഉത്ഘാടനം നിർവഹിച്ചു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm