വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു. പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ് മെക് സെവൻ വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ കാമ്പ്രൻ ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ, സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പി. പി അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്, പി.പി നിഹാദ്, വി. പി അഷ്‌റഫ്, പി. പി ബാസിത്ത് , വി. പി ഷരീഫ്, ടി. സുബൈർ, വി. പി...