ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 23, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള; ചുള്ളിപറമ്പ് ജേതാക്കളായി

വേങ്ങര: SKJM വലിയോറ റൈഞ്ച് ഇസ്ലാമിക് കലാമേള സമാപിച്ചു. ചുള്ളിപറമ്പിൽ നടന്ന പരിപാടിയിൽ ആതിഥേയരായ ചുള്ളിപറമ്പ് മൻശൂറുൽ ഹിദായ മദ്രസ്സ ഒന്നാം സ്ഥാനം നേടി ജേതാകളായി. പുത്തനങ്ങാടി അൽ ഫാറൂഖ് മദ്രസ്സ, അടക്കാപുര മുനീറുൽ ഇസ്ലാം മദ്രസ്സ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച കൈ എഴുത്ത് മാസികകുള്ള പുരസ്കാരം മനാട്ടിപറമ്പ് ഇർശാദ്ദു സ്വീഫിയാൻ മദ്രസ നേടി. പരിപാടിയിൽ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ട്രോഫികൾ വിതരണം ചെയ്തു. അബ്ദുൽ അസീസ് ഫൈസി, ഇസ്ഹാഖ് മുസ്ലിയാർ , സൈതലവി മുസ്ലിയാർ , ടിവി ഇഖ്ബാൽ, കുഞ്ഞി മെയ്തു ഹാജി,ശാഫി മുസ്ലിയാർ, ശമീർ ഫൈസി, ആബിദ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്

      വലിയോറ ഏരിയയിലെ പ്രാദേശിക ചർച്ചകൾ നടത്തുന്ന ബാവ സലീമിന്റെ നേതൃത്വത്തിലുള്ള വലിയോറ ഗ്രാമം ചർച്ചാവേദിയുടെ പുതിയ ലോഗോ പുറത്തിറക്കി   ഇതിന്റെ പ്രകാശനം ഉടൻ ഉണ്ടാകും  വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ലോഗോ പ്രകാശനം ഉടൻ ഉടൻ പ്രതീക്ഷിക്കുക      വലിയോറായുടെ അഭിമാനമായ ബാക്കികയം റെഗുലേറ്റൽ ഉൾപ്പെട്ട ആദ്യ ലോഗോ ഇനി വലിയോറ ഗ്രാമം ചർച്ചാ വേദിക്ക്  ലോഗോയുടെ  മുകളിൽ നമ്മുടെ അഭിമാനമായ ബാക്കികയം നടുവിൽ ഗ്രൂപ്പിന്റെ പേര്  താഴെ   അറിയിപ്പുകൾ,ആശംസകൾ പോലുള്ളത്  ആവശ്യഘട്ടത്തിൽ ചേർക്കാൻ ഒറിടം എന്നി രൂപത്തിലാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത് 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm