18/10/15

രാവിലെ ലോഡ്ജില് നിന്നും പതിവുപോലെ പുറത്തിറങ്ങി ജംഗ്ഷനിലുള്ള ചായക്കടയില്

നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്! അതുവഴി വന്ന ഒരു സുന്ദരി
പെണ്കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള് ഉടക്കി.എന്തോ മുന് പരിചയം
ഉള്ള ഭാവത്തില് എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി
ചിരിച്ച ആ പെണ്കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട്
നടന്നകന്നൂ....മുറിയിലെത്തിയ ഞാന് ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു
മൂന്ന് വര്ഷമായീ ഞാന് ഈ ലോഡ്ജില് താമസിക്കുകയും ചായ കുടിക്കാന്
പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്കൊച്ച് ഒന്നു
നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു
നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു
പോലുമില്ലാ...ഇതിപ്പോള് അവള് എന്നെ നോക്കി ചിരിച്ചു . എന്നെ
മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്കുട്ടി ഇപ്പോള് മുന്നിലേക്ക്
വന്നതാണോ..?ചിന്തകള് കാടുകയറി...!കണ്ണാടിയുടെ മുമ്പില് കുറേ നേരം മുടി
അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന് എന്നെ തന്നെ ഒന്നു
വിലയിരുത്തീ..എനിക്കിനി ഗ്ളാമര് അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്‌ച്
ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും
എടുത്തു പുറത്തേക്കിറങ്ങീ..മനസ്സില് നിന്നും അവളുടെ മുഖം
മായുന്നില്ലാ...വഴിയില് കാണുന്ന പെണ്ണുങ്ങളെല്ലാം അവളാണെന്ന് ഒരു
തോന്നല്..അവളുടെമുഖം ഇന്നത്തെ പകലു മുഴുവന് എന്നെ വേട്ടയാടി...വൈകുന്നേരം
തിരികെ ലോഡ്ജ് മുറിയിലെത്തിയ ഞാന് ഡ്രസ്സ് ഒക്കെ മാറി ചായ കുടിക്കാനായി
പുറത്തേക്കിറങ്ങീ..അവളെ അവിടെ എങ്ങാനം വച്ച് വീണ്ടും കാട്ടി തരണേ എന്ന
പ്രാര്ത്ഥന മനസ്സില് ഉണ്ടായിരുന്നൂ ..സ്ഥിരം ചായ കുടിക്കുന്ന വിജയണ്ണന്റെ
കട പതിവില്ലാതെ അടച്ചിരിക്കുന്നൂ..ഞാന് വലത്തോട്ടുള്ള വഴിയില് കൂടെ
നടന്നൂ അവിടെ വേറൊരു ചായക്കടയുണ്ട്.അങ്ങനെ നടന്നു നീങ്ങുമ്പോള് ...ദേ
ഇരിക്കുന്നൂ രാവിലെ കണ്ട ആ സുന്ദരി പെണ്കുട്ടിയുടെഫോട്ടോ ,വല്ലിയ
ഫ്ളെക്സിലാണ് ഫോട്ടോ..താഴെ ഇങ്ങനെ എഴുതിയേക്കുന്നൂ..'' തെറ്റാട്ട്
വാര്ഡില് നിന്നും സ്വതന്ത്രയായി മല്സരിക്കുന്ന എന്നെ
വിജയിപ്പിക്കുക''...!ഒരു പകലു കൊണ്ട് ഞാന് കെട്ടിപ്പെടുത്തപ്രണയ
സ്വപ്നങ്ങള് ആ നിമിഷം തന്നെ തകര്ന്നു വീണൂ..'' തെരെഞ്ഞെടുപ്പില്
മല്സരിക്കാന് നില്ക്കണ മല്സരാര്ത്ഥി സ്വന്തം വാര്ഡില് നില്ക്കണ പൊതു
ജനത്തോട് (എന്നോട് ) ചിരിച്ച് കാട്ടാതെ പിന്നെ കരയണോ...??''ചിരിക്കുന്ന
പെണ്ണിനും ഓടുന്ന ബസ്സിനും പിറകേ പോകരുത് എന്ന് ആരോ പറഞ്ഞത് ഇപ്പോള്
ഓര്മ്മ വരുന്നൂ...

( coppy to whatsapp )