IUML :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അടക്കാപുര msf യൂണിറ്റിന്റെ
കീഴില് എ.കെ മുഹമ്മദലി സാഹിബ്,ഇല്ലന് മുഹമ്മദലി ഹാജി,വി ഉമ്മര് ഹാജി
തുടങ്ങിയ പ്രമുഖ വ്യക്തികള് പതാക ഉയര്ത്തി. ത്രിവര്ണ്ണങ്ങളുടെ
ചന്തവിസ്മയം കൊണ്ടും പരസ്പരം മധുര പലഹാരങ്ങള് നല്കിക്കൊണ്ടുംസൗഹൃദം
പങ്കിട്ടും ചരിത്ര വിസ്മയം തീര്ത്തു.പോസ്റ്റര് പ്രദര്ശനവും
ഉണ്ടായിരുന്നു.
Www.valiyora.tk
INC :സ്വാതന്ത്ര്യ ദിന തോട് അനുബദ്ധിച് വലിയോറ പുതനങ്ങാടിയിൽ പതാക
ഉയർത്തി അതിനോട് അതിനോട് അനുബന്ദിച് പ്രതിക്ഞ്ഞ ചെല്ലുന്നു, മണ്ഡലം
കോൺഗ്രസ്സ് കമ ററി പ്രസിഡണ്ട് എം.ഏ അസീസ് പ്രതി ക്ഞ്ഞ ചെല്ലി കൊടുത്തു
-കലി ടൂബിൽ അസിസ് - എ കെ അബു ഹാജി - പാറയിൽ മുഹമ്മദ് .മുജിബ്: കോരം
കുളങ്ങര, നവാസ് - അഫ്സൽ - സഫ്വാൻ, ഏ കെ. എന്നിവർ നേത്രതം നൽകി
Www.valiyora.tk
IUML -സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരപ്പില്‍പാറ യൂത്ത് ലീഗിന്റെ കീഴില്‍ കുഞ്ഞാലന്‍കുട്ടി സാഹിബ്,എ.കെ മുഹമ്മദലി സാഹിബ്,ഉമ്മര്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള് പതാക ഉയര്‍ത്തി.ഹാരിസ് മാളിയേക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലപ്പുറം ജില്ലയില് തെരുവുനായ ആക്രമണങ്ങള്ക്ക് ഇരയായവര്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്പ്പിച്ച 56 ഹര്ജികള് പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്പേഴ്സണും ജില്ലാ മെഡിക്കല് ഓഫീസര്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്, ജില്ലാ മൃഗസംരക്ഷണ ഓഫീസര് എന്നിവര് അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്സേഷന് റെക്കമെന്ഡേഷന് കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്ജികള് പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് അതോറിറ്റി സെക്രട്ടറി എം. ഷാബിര് ഇബ്രാഹിം, ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര് ജോസഫ് സെബാസ്റ്റ്യന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര് ഡോ. സക്കറിയ്യ എന്നിവര് പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര് 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...