02/06/2015

ത്ത ജന്മത്തിൽ എനിക്കും തരുമോ ഒരനിയത്തിയെ....!!!!

കുഞനിയത്തിയെ.... വെറുതെ വേണ്ട .....
എന്റെ വിരല് പിടിച്ച് നടത്താനും ,
എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും,
ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച്
കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും,
കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി
തരാനും , സ്കൂളില്
പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും
ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ
'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില്
നിന്ന് കിട്ടിയ തല്ലും വീട്ടില്
പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത്
വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത്
കണ്ട് വെള്ളമിറക്കി നിക്കാനും,
അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും
എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട്
നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത്
മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ
തോല്പിക്കാനും,
ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു
മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ
കൊടുക്കാനും,
അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്കു തന്നെ രാവിലെയും വൈകിട്ടും
ബൈക്കിൽ കൂളിങ്
ഗ്ലാസ് വച്ച് യാതൊരു 'ദുരുദ്ധേശവും 'ഇല്ലാതെ
കൊണ്ട് പോയി കൊണ്ട് വരാനും,
അവളുടെ പുറകെ നടക്കുന്ന പൂവാലൻമാരുടെ മൂക്ക്
ഇടിച്ചു പരത്താനും, ഒടുവില് അവളേതേലും കോന്തൻ
കൂടെ ഒളിച്ചോടി പോവുമ്പോൾ ഒരു ഏട്ടൻറ രോഷപൃകടനം നടത്താനും ,
പിന്നീട് അവള്ക്കൊരു കുട്ടി ആവുമ്പോൾ തിരിച്ച്
വീട്ടിലേക്ക് അവളേയും കോന്തനേയും കൂട്ടി
കൊണ്ട് വരാനും,
എന്റെ കല്യാണത്തിനു 3 പവൻ താലിമാല അവളെ
കൊണ്ട് സ്പോണ്സര് ചെയ്യിക്കാനും, അച്ഛന് സ്വത്ത് ഭാഗം വയ്ക്കുമ്പോള് എനിക്ക്
പിണങാനും,
അവസാനം ഞാന് വടിയാവുമ്പോൾ എന്റെ
ഭാര്യയേക്കാൾ ഉച്ചത്തില് കരയാനും എനിക്കും
വേണം ഒരനിയത്തി....!!