ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

വലിയോറ സ്വദേശിക്ക് S - TALK 'l സ്പീച്ച് മത്സരത്തിൽ ഫസ്റ്റ് പ്രൈസ്

വലിയോറ സോദേശിക്ക് S - TALK 'l സ്പീച്ച് മത്സരത്തിൽ ഫസ്റ്റ് പ്രൈസ്    വേങ്ങര വലിയോറ , ചിനക്കൽ  പറങ്ങോടത്ത്  അബ്ദുൽ ജലീൽ  - ജസീല ദമ്പതികളുടെ മകനും മലപ്പുറം , പാണക്കാട് സ്ട്രങ്ങ്ത്ത് പാത്ത് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് . പി  ക്ക് ഈ വർഷത്തെ  ' S - TALK ' സ്പീച്ച് മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി " വൈ ഐ ലൗ പ്രൊഫറ്റ് മുഹമ്മദ് " എന്നതായിരുന്നു വിഷയം '. പഠനേതര വിഷയങ്ങളിലും മിടുക്കനാണ് . സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാറുണ്ട് . ഖുർആൻ മുഴുവനും മനപ്പാഠമാക്കിയ ' ഹാഫിള് ' കൂടിയാണ് മുഹമ്മദ്‌

മത്സ്യകൃഷി തടസ്സപ്പെടുത്തി; കർഷകർക്ക് ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കമ്മീഷൻ

മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ മത്സ്യ കർഷകർക്ക് മുന്നിയൂർ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉൾനാടൻ മത്സ്യ കർഷക സംഘം നൽകിയ പരാതിയിലാണ് വിധി. രണ്ട് വർഷത്തേക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബർ 25ന് ഭരണസമിതി അനുമതി നൽകുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തിൽ നിന്നും ലൈസൻസ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാൽ മത്സ്യവകുപ്പിനെ സമീപിച്ച് സർക്കാർ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ പരിസരവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മത്സ്യകൃഷി നിർത്തിവെക്കാൻ പഞ്ചായത്ത് ഉത്തരവിട്ടു. തുടർന്ന് പരാതികളിൽ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ല. മത്സ്യവകുപ്പിൽ നിന്നും സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭ

​കുവൈ​ത്ത് KMCC വേങ്ങര നി​യോ​ജ​ക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

​ വൈ​ത്ത് കെ.​എം.​സി.​സി വേങ്ങര നി​യോ​ജ​ക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ റിട്ടേർണിംഗ് ഓഫിസർ മുഹമ്മദ് അബ്ദുൽ സത്താർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അയ്യൂബ് പുതുപ്പറമ്പ് നിരീക്ഷകനായിരുന്നു. ഫൈസൽ പരി (പ്രസിഡന്റ്), ശറഫുദ്ധീൻ കുഴിപ്പുറം (ജനറൽ സെക്രട്ടറി), അഹമ്മദ് ഫായിസ് ഇല്ലിക്കോടൻ (ട്രെഷറർ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായ ജംഷാദ് ഇ.പി., സൈതലവി കരുമ്പിൽ, നൗഷാദ് ചെമ്പൻ, ആസിഫ് അലി കാരിയിൽ സെക്രട്ടറിമാരായി സമീർ ഇല്ലിയൻ, അബ്ദുല്ല കാപ്പൻ, മുഹമ്മദ് അലി സി.പി., അഷ്‌റഫ്.കെ.ടി. എന്നിവരെയും തിരഞ്ഞെടുത്തു.

നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

പ്രജീഷ് EKM ANGLER'S പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live