▫️സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത് . ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി. വേങ്ങരയിൽ വൈകുന്നേരം അഞ്ചുമണിയോടെ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിന് താഴെ നിന്നും 1,500 രൂപയും കണ്ടെടുത്തു. ആലപ്പുഴയില്‍ വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300 രൂപയും, റാന്നിയിൽ നിന്നും 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240 രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000 രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650 രൂപയും കണ്ടെടുത്തു. ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസ് അറിയിച്ചു. സബ് രജി
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.