ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC 2024 പരീക്ഷാഫലം: 99.69 ശതമാനം വിജയം

സുരേഷ് ഗോപി കോട്ടക്കലിലെ സ്ക്കൂൾ കലോത്സവം ഉത്ഘാടനം നിർവഹിച്ചു video കാണാം

AKMHSS കോട്ടൂർ  കോട്ടക്കൽ സ്ക്കൂളിൽ  വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂൾ കലോത്സവം ഉത്ഘാടനം ചെയ്യുന്നതിന്നും " മേം ഹൂ മൂസ " എന്ന സിനിമയുടെ പ്രമോഷൻ്റ ഭാഗമായും സിനിമാതാരങ്ങളായ സുരേഷ് ഗോപി, ഷൈജു കുറുപ്പ്,  RJ മിഥുൻ... തുടങ്ങിയ സിനി ആർട്ടിസ്റ്റുകൾ സ്കൂളിലെത്തി  ഏഴായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു     Video കാണാം  

SI ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് വീരന്‍ വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ വലയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയില്‍.. വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവിയാണ് (44 വയസ്സ്) കുറ്റിപ്പുറം പോലീസിന്റെ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചതെത്രെ. ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്.ഐ യുടെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് CI ഉള്‍പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി ATM കാര്‍ഡുകള്‍ സിം കാര്‍ഡുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017 ല്‍ നടന്ന ബലാല്‍സംഗ കേസിലും തട്ടിപ്പു കേസിലും ഇയാള്‍ക്ക് വാ

മഞ്ചേരി ബസ്ഡ്രൈവർക്ക് മർദ്ദനം.വേങ്ങരയിൽ നിന്ന് ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.

മഞ്ചേരി ബസ്ഡ്രൈവർക്ക് മർദ്ദനം.വേങ്ങരയിൽ  നിന്ന് ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ  ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ  പ്രതിഷേധിച്ചാണ് ഇന്ന് (22-9-2022 വ്യാഴം) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നുംവേങ്ങരയിൽ നിന്നും  ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.വേങ്ങരയിൽ നിന്നുള്ള ബസുകളും ഓടുന്നില്ല. ബസ് സമരം വേങ്ങരയിലും; വിദ്യാർത്ഥികളെയും യാത്രക്കാരെയും വലച്ചു വേങ്ങര: വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്.ആദ്യം മഞ്ചേരിയിൽ മാത്രമാണ് സമരം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.വേങ്ങര ലൈവ്.പെട്ടെന്നുണ്ടായ സമരത്തെ തുടർന്ന് വിദ്യാർത്ഥികളും യാത്രക്കാരും വലഞ്ഞു. മിന്നൽ പണിമുടക്കായതിനാൽ രാവിലെ സർവീസ് ആരംഭിച്ച ബസുകൾ പിന്നീട് സർവീസ് അവസാനിപ്പിച്ചതോടെ വീട്ടിൽ നിന്നും സ്‌കൂളിലേക്കും ജോലിക്കും ഇറങ്ങിയ വിദ്യാർത്ഥികളും യാത്രക്കാരും പെരുവഴ

വെള്ളം ഒഴുകുന്നത് ഷട്ടറിന്റെ മുകളിലൂടെ | പറമ്പിക്കുളം ഡാമിൻറെ ഷട്ടർ തകർന്ന നിലയിൽ video

വെള്ളം ഒഴുകുന്നത് ഷട്ടറിന്റെ മുകളിലൂടെ | പറമ്പിക്കുളം ഡാമിൻറെ ഷട്ടർ തകർന്ന നിലയിൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം ; മകളുടെ മുന്നിലിട്ട് മർദിച്ചു, ബന്ദിയാക്കി ; കേസെടുത്ത് പോലീസ്.

KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം ; മകളുടെ മുന്നിലിട്ട് മർദിച്ചു, ബന്ദിയാക്കി ; കേസെടുത്ത് പോലീസ്. തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി. മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. പ്രേമനന്റെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. ഗാർഡായ സുരേഷ്, ജീവനക്കാരായ മിലൻ, അനിൽകുമാർ, ഷെറീഫ് എന്നിവരാണ് മർദിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മകളുടെ കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന

മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും

മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും കഞ്ചാവ്, എം ഡി എം എ കേസുകളിൽ പ്രതികളായവരുടെ സ്വത്താണ് സർക്കാരിലേക്ക് ചേർത്തത് മലപ്പുറം: ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021 ൽ പെരിന്തൽമണ്ണ പോലീസ് 52.2 gm എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ KL 09 AG 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്. മലപ്പുറം ഇരുമ്പുഴി പറമ്പൻകാരെ കടവത്ത് വീട്ടിലെ അബ്ദുൽ ജാബിറിന്റെ സ്വത്ത് വകകളും പിടിച്ചെടുത്തു. ഇയാളുടെ KI 10 BC 9414 നമ്പർ മാരുതി സെലേറിയോ കാറാണ് കണ്ട് കെട്ടിയത്. 2020 ൽ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും മലപ്പുറം പോലീസ് പിടിച്ചെടുത്തിരുന്നു. 2021 ൽ കാളികാവ് പോലീസ് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത  കേസിലെ പ്രതിയായ മലപ്പുറം ചോക്കാട് സ്വദേശി  ജിതിന്റെ സ്വത്ത് വകകളും  കണ്ടു കെട്ടി. ഇയാളുടെ ഉടമസ്ഥയിലുള്ള 7 സെന്റ് ഭൂമിയും 3 വാഹനങ്ങളും ആണ് പിടി

ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ

 ഫയലിൽ തർക്കം; ഗതാഗതവകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 726 ഇടങ്ങളിലാണ്  235 കോടി ചെലവിട്ട് സ്ഥാപിച്ച് ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകൾ എപ്പോൾ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ ഗതാഗതവകുപ്പിന് ഉത്തരമില്ല.  കേരളം നീളെ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി കരാറുണ്ടാക്കിയത് 2019-ൽ. 235 കോടി കെൽട്രോൺ മുടക്കും. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി അഞ്ച് വര്‍ഷത്തിന് ഉള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് പണം തിരിച്ചടക്കണം. ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ചപ്പോഴാണ്

കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി; ഉമ്മയും മകനും മരിച്ചു

തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍ ഉമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്‌ന പുഴയില്‍ ചാടിയത്‌. ഇന്ന് രാവിലെ പത്തരയോടെയാണ് ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് വാര്‍ത്ത പരന്നു. ഈ സമയത്ത് ഹസ്‌നയുടെ മാതാവ് അങ്കണവാടിയില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി.  മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു. നാലുവയസുകാരന് സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശേഷിക്കുറവും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ഇന്നത്തെ പത്ര വാർത്തകൾ

കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി; അടിനടന്നത് ബസ്സ്റ്റാൻഡിൽ വെച്ച്

സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥികൾ തമ്മിൽ ബസ്റ്റാൻഡിൽ സംഘർഷം. കൊണ്ടോട്ടി പരിസര പ്രദേശത്തുള്ള രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഇന്നലെ വൈകുന്നേരം ബസ്സ്റ്റാൻഡിൽ വെച്ച് അടിപിടി ഉണ്ടായത്. വളരെ തിരക്കേറിയ സമയത്താണ് ഏറ്റുമുട്ടൽ നടന്നത്. കൂട്ടം കൂടിയുള്ള അടിപിടി ശാന്തമാക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതോടെയാണ് വിദ്യാർത്ഥികൾ പിൻ വലിഞ്ഞത്. സ്റ്റാൻഡിൽ ബസുകൾക്ക് സർവീസ് നടത്തുന്നത് തടസപ്പെടും വിധം ആണ് സംഘർഷം ഉണ്ടായത്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി ഈയിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഘർഷങ്ങൾ നടന്നിരുന്നു. മലപ്പുറം ജില്ലയിൽ നിലമ്പൂരിലും കുറ്റിപ്പുറത്തുമടക്കം അടി നടന്നിരുന്നു. നി​ല​മ്പൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെയാണ് സ്കൂള്‍ വി​ദ്യാ​ര്‍​ഥി​ക​ളുടെ  കൂ​ട്ട​ത്ത​ല്ല് നടന്നത്. വിദ്യാർത്ഥികൾ തമ്മിൽ നിസാര കാര്യങ്ങളുടെ പേരിലാണ് കൂട്ടം കൂടി അടിപിടി കൂടുന്നത്.

ദേശീയ പാതയിൽ കൂരിയാടിനടുത്ത് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക്

മലപ്പുറം ദേശീയപാത 66 കുളപ്പുറത്തിനും കൂരിയാടിനും ഇടയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക് . ഇന്ന് വൈകുന്നേരം 7മണിയോടെയാണ്  അപകടം സംഭവിച്ചത്. വേങ്ങര, മിനി കാപ്പ് സ്വദേശി നൗഷാദ് എന്ന വ്യക്തിക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ മലപ്പുറം താനൂരിൽ 1KG  ൽ അധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ.വെന്നിയൂർ  സ്വദേശികളായ ഷംസിയാദ്, മുർഷിദ് .വി , അബ്ദുള്ള മുനീർ, എന്നിവരെയാണ് പിടിയിലായത്. താനൂർ ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്.പ്രതികൾ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി കച്ചവടം നടത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു.ഇതിനിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു ലഹരിയില്‍മുങ്ങി കേരളം, എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം                  *കോഴിക്കോട് :* സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.  ഇത്തരം കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്

മുതിർന്നപൗരന്മാരുടെ ക്ഷേമം; വേങ്ങരയ്ക്ക് പ്രശംസ.

വേങ്ങര: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കിയതിന് വേങ്ങര ഗ്രാമപ്പഞ്ചായത്തിന് ദേശീയ വയോജന സെമിനാറിന്റെ പ്രശംസ. കഴിഞ്ഞദിവസം തൃശ്ശൂർ കിലയിൽനടന്ന സെമിനാറിലാണ് വേങ്ങരയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി എഴുപത്തഞ്ചിലധികം പ്രതിനിധികളാണ് സെമിനാറിൽപങ്കെടുത്തത്.  വേങ്ങര ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ മറ്റുള്ളവയിൽനിന്ന്‌ മികച്ചു നിൽക്കുന്നതായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പറഞ്ഞു. ഇതിൽ വയോജനങ്ങൾക്ക് രണ്ടുരൂപയ്ക്ക് ചായനൽകുന്ന പദ്ധതിയും വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യത്തിന് ‘സായംപ്രഭ’യിലൂടെ നടപ്പാക്കിയ പദ്ധതികളുംമറ്റുമാണ്‌ ശ്രദ്ധേമായത്.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്