ടൈഗർ സെമീർ എന്നയാൾക്കെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന് തോക്കുമായി രംഗത്തെത്തിയ ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു. മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമീർ നടന്നു നീങ്ങിയത്. കുട്ടികൾക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സെമീറിന്റെ ദൃ
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.