വലിയോറ ചിനക്കലിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിച്ചു വരുന്ന അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദി പ്രസിഡൻറ് AT അഷ്റഫ് ഓണ സമ്മാനമായി ഫ്രിഡ്ജ് കൈമാറി. അങ്കൻവാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഒരു ഉദ്യമം ചിനക്കൽ സാംസ്കാരിക വേദി ഏറ്റെടുക്കാൻ തയ്യാറാവുകയും ആയത് ഓണ സമ്മാനമായി നൽകാൻ സാധിക്കുകയും ചെയ്തു. കൈമാറ്റ ചടങ്ങിൽ ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സാംസ്കാരിക വേദി പ്രസിഡന്റ് എ.ടി അഷ്റഫ്, മുൻ പ്രസിഡൻറ് പറങ്ങോടത്ത് മുസ്തഫ വൈസ് പ്രസിഡൻറ് ഹംസ അങ്കൻവാടി സൂപ്പർവൈസർമാരായ ഷാഹിന, പുഷ്പ ശ്രീനാഥ് എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് എംപി, വേലായുധൻ കുവൈറ്റ് കമ്മിറ്റി അംഗമായ കോയ അങ്കൻവാടി ടീച്ചർ സുമ ഹെല്പ്പര് ബേബി ഗിരിജ സാംസ്കാരിക വേദി അംഗങ്ങളായ ഇബ്രാഹിം, റഫീഖ് മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.