ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23 വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ ഇവയാണ്

1) പച്ചക്കറി വികസനം (കൃഷിയിലേക്ക്) 2) സംയോജിത കൃഷി  (മൃഗസംരക്ഷണം,കൃഷി, എന്നിവ) 3) കുടി വെള്ള പദ്ധതി ടാങ്ക് വിതരണം (ജനറൽ) 4) വീട് റിപ്പയർ (ജനറൽ) 5) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (ജനറൽ) 6) സ്വയംതൊഴിൽ (വ്യക്തിഗതം) 7) വൃദ്ധർക്ക് കട്ടിൽ (ജനറൽ) 8) മുട്ടക്കോഴി വളർത്തൽ (വനിത) 9) പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് 10) പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ 11) പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 12) വീട് റിപ്പയർ (SC) 13) തുറസ്സായ കുടിവെള്ള കിണറുകൾ ശുചിത്വ കിണർ ആക്കി മാറ്റൽ (എസ് സി) 14) ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ് 15) കാഴ്ച്ച പരിമിധിയുള്ളവർക്ക് ബ്രെയിൻലിപി അറ്റാച്ചഡ് ലാപ്ടോപ്പ് 16) ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകൽ 17) വനിതകൾക്ക് വ്യവസായസംരംഭം (SC) 18) വനിതകൾക്ക് വ്യവസായസംരംഭം (ജനറൽ) 19) എസ് സി വിദ്യാർത്ഥികൾക്ക് പഠന മുറി 20) ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി 21) നെൽക്കൃഷിക്ക് പ്രോത്സാഹനം 22) നെൽകൃഷിക്ക് വിത്തും കൂലിച്ചെലവും നൽകുന്ന പദ്ധതി.

മിന്നല്‍വേഗം രാജ്യവ്യാപക 5 ജി, ഗൂഗിളുമായി ചേര്‍ന്ന് 5ജി ഫോണ്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജിയോ

ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവെളിപ്പെടുത്തലുകളാണ് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തിയത്. ശക്തമായ 5 ജി നെറ്റ് വര്‍ക്ക്. ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കാവും ജിയോയുടേതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ള കമ്പനികളെ പോലെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിലൂടെ 5ജി സേവനങ്ങള്‍ എത്തിക്കുന്ന നോണ്‍ സ്റ്റാന്‍ഡ്-എലോണ്‍ 5ജി രീതിയല്ല. യഥാര്‍ത്ഥ 5ജി അനുഭവം സാധ്യമാകുന്ന സ്റ്റാന്‍ഡ്-എലോണ്‍ 5ജിയാണ് ജിയോ വിന്യസിക്കക. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് അതിന് വേണ്ടി ഉപയോഗിക്കില്ലശക്തമായ പുതിയ സേവനങ്ങള്‍ ഇതുവഴി ജിയോക്ക് നല്‍കാന്‍ സാധിക്കും. യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്‌പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്. 3500 മെഗാഹെര്‍ട്‌സ് മിഡ് ബാന്‍ഡ് സ്‌പെക്ട്രം, 26 ഗിഗാഹെര്‍ട്‌സ് മില്ലിമീറ്റര്‍ വേവ് ബാന്‍ഡ്, 700 മെഗാഹെര്‍ട്‌സ് ലോ-ബാന്‍ഡ്

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി ഇതിലെ കേരളത്തിലെ അവധിദിവസങ്ങൾ അറിയാം

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി. ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ. ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിനങ്ങൾ മാത്രമാണ് കേരളത്തിൽ അവധിയായിരിക്കുക. ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18 , സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 30-08-2022: ഇടുക്കി, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണ

പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി അങ്കണവാടിയിലേക്ക് വാട്ടർ ഫിൽട്ടർ നൽകി

വലിയോറ:വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡ് അരീക്ക പള്ളിയാളി അങ്കണവാടിയിലേക്ക് പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്‌ കമ്മറ്റി വാട്ടർ ഫിൽട്ടർ നൽകി. അങ്കണവാടിയിലെ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആണ് പദ്ധതി ആവിസ്കരിച്ചത്. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്,സിബി ടീച്ചർ, അംഗൻവാടി വർക്കർ ജയലക്ഷ്മി എ.ൻ.പ്പി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈ പ്രസിഡന്റ് അസീസ് കൈപ്രൻ, കോൺഗ്രസ്‌ CUC പ്രസിഡന്റ് അജിത കെ.സി, യൂത്ത് കോൺഗ്രസ്‌ പൂക്കുളം ബസാർ യൂണിറ്റ് പ്രസിഡന്റ് അൻവർ മാട്ടിൽ, നവാസ് ഇ,മുനീർ കെ.കെ,അലി എ.കെ, സുഹൈയിൽ തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്സി ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു

കണ്ണമംഗലം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത്  ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി. ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത ഒഴിവാക്കിയത്.

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 4

സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു, പാതിവഴിയിൽ നിന്ന മുതലമാട് വലിയോറ പാടം കനാൽ പ്രവർത്തി പുനരാരംഭിച്ചു

വേങ്ങര: വലിയോറ മുതലമാട് അരേങ്ങൽ വലിയോറ പാടം കനാൽ പദ്ധതിയുടെ മൂന്ന് മാസം മുമ്പ് പാതി വഴിയിൽ നിന്ന രണ്ടാം ഘട്ട പ്രവർത്തി ബഹുമാനപെട്ട വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷൻമാർ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ (AE), പ്രദേശത്തെ മധ്യസ്ഥന്മാർ തുടങ്ങിയവരുടെ അടിയന്തര ഇടപെടൽ കാരണം സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിച്ചു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി കനാൽ നിർമ്മാണ പ്രവർത്തി പുനർ ആരംഭിച്ചതായി ബന്ധപ്പെട്ട കോൺട്രാക്ടർ അറിയിച്ചു. മൂന്ന് മാസം മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട കനാൽ പ്രവർത്തി ടെണ്ടർ എടുത്ത സ്വകാര്യ കോൺട്രാക്ടർ പ്രവർത്തി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിരുന്നു. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പദ്ധതി പ്രദേശത്ത് വലിയ രീതിയിൽ മെയിൻ റോഡിലൂടെ ഒഴികി വന്ന മലിന ജലവും ഒറുവെള്ളവും ഈ കനാൽ വഴി പ്രദേശത്തെ പറമ്പുകളിൽ കെട്ടി നിന്ന് ഇവിടെത്തുകാർ കുടിവെള്ള സ്രോതസ്സുകൾക്ക് ഉപയോഗ

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: അറിയാം

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: 1341, 1790, 1825, 1853, 1882, 1907, 1919, 1924, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, ഇപ്പോൾ 2022 *** ഇപ്പോഴുള്ള തലമുറകളിൽ പെട്ടവർക്ക് 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെപ്പറ്റി അറിവുണ്ടായിരിക്കും. പത്രത്താളുകളിൽ നിന്നും അതാത് വർഷത്തെ വെള്ളപ്പൊക്ക വാർത്തകൾ കിട്ടുകയും ചെയ്യും.  എന്നാൽ അതിനു മുൻപും കേരള പ്രദേശം പല വെള്ളപ്പൊക്കങ്ങളെ കണ്ടിട്ടുണ്ട്. 1341, 1790 (കൃത്രിമ വെള്ളപ്പൊക്കം), 1825, 1853, 1882, 1907, 1919, 1924 എന്നീ വർഷങ്ങളിലും വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ചില വെള്ളപ്പൊക്കങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ വെറുതെ പറഞ്ഞു പോകുന്നതേ ഉള്ളൂ. 1341 വെള്ളപ്പൊക്കം: നമുക്കറിയാവുന്ന ആദ്യത്തെ വെള്ളപ്പൊക്കം 1341 ലേതാണ്. പ്രളയം നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വലിപ്പം കൂട്ടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധികാരിക വിവരങ്ങൾ കൊടുങ്ങല്ലൂർ-വടക്കൻ പറവൂർ മേഖലയിൽ നടന്ന പുരാവസ്തു ഖനന പഠനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി ഭാഗങ

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.

പോലീസ് പരിശോധനക്ക് ഇനി ആൽകോ സ്കാൻ വാനും ഉത്ഘാടനം ഈ മാസം 30 ന്ന്

മദ്യപിച്ച്  വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച

ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി ബൈക്ക് യാത്രകാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഊരകം പൂളാപ്പീസ്  സ്വദേശി വിഷ്ണു (21) മരണപെട്ടത് ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം സംഭവിച്ചത് സുഹൃത്ത്  നുഹ്മാൻ സൈജിൽ നെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു   

SSF വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: ഹാട്രിക് കിരീടവുമായി വേങ്ങര

വേങ്ങര: എസ്എസ്എഫ് 29 മത് എഡിഷൻ വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ സമാപിച്ചു.  581 പോയിന്റുകൾ നേടി വേങ്ങര തുടർച്ചയായ മൂന്നാം തവണയും വിജയത്തികളായി.   തിരൂരങ്ങാടി (498 ) ,തേഞ്ഞിപ്പലം (439) ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.  കോട്ടക്കൽ ഡിവിഷനിലെ അജ്സൽ സനീൻ ആണ് കലാപ്രതിഭ. സർഗ പ്രതിഭ പട്ടത്തിന് വേങ്ങര ഡിവിഷനിലെ ഓടക്കൽ റഫീദ്  അർഹനായി. കാമ്പസ് വിഭാഗത്തിൽ പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ കലാപ്രതിഭയായി.          സമാപന സംഗമം കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ  അബ്ദുർ റഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹ് യിദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിച്ചു.  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി.എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്,സ്വാദിഖ് നിസാമി,എന്‍ വി അബ് ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം,

വേങ്ങരയിൽ നിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ     2022 | ഓഗസ്റ്റ് 29  | തിങ്കൾ | 1198 |  ചിങ്ങം 13 |  ഉത്രം 1444 മുഹറം 30                  ➖➖➖ ◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം. ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്തുനിന്ന് യോഗത്തില്‍ പങ്കെടുത്ത

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇