ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 4

സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു, പാതിവഴിയിൽ നിന്ന മുതലമാട് വലിയോറ പാടം കനാൽ പ്രവർത്തി പുനരാരംഭിച്ചു

വേങ്ങര: വലിയോറ മുതലമാട് അരേങ്ങൽ വലിയോറ പാടം കനാൽ പദ്ധതിയുടെ മൂന്ന് മാസം മുമ്പ് പാതി വഴിയിൽ നിന്ന രണ്ടാം ഘട്ട പ്രവർത്തി ബഹുമാനപെട്ട വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷൻമാർ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ (AE), പ്രദേശത്തെ മധ്യസ്ഥന്മാർ തുടങ്ങിയവരുടെ അടിയന്തര ഇടപെടൽ കാരണം സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിച്ചു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി കനാൽ നിർമ്മാണ പ്രവർത്തി പുനർ ആരംഭിച്ചതായി ബന്ധപ്പെട്ട കോൺട്രാക്ടർ അറിയിച്ചു. മൂന്ന് മാസം മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട കനാൽ പ്രവർത്തി ടെണ്ടർ എടുത്ത സ്വകാര്യ കോൺട്രാക്ടർ പ്രവർത്തി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിരുന്നു. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പദ്ധതി പ്രദേശത്ത് വലിയ രീതിയിൽ മെയിൻ റോഡിലൂടെ ഒഴികി വന്ന മലിന ജലവും ഒറുവെള്ളവും ഈ കനാൽ വഴി പ്രദേശത്തെ പറമ്പുകളിൽ കെട്ടി നിന്ന് ഇവിടെത്തുകാർ കുടിവെള്ള സ്രോതസ്സുകൾക്ക് ഉപയോഗ

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: അറിയാം

കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: 1341, 1790, 1825, 1853, 1882, 1907, 1919, 1924, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, ഇപ്പോൾ 2022 *** ഇപ്പോഴുള്ള തലമുറകളിൽ പെട്ടവർക്ക് 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെപ്പറ്റി അറിവുണ്ടായിരിക്കും. പത്രത്താളുകളിൽ നിന്നും അതാത് വർഷത്തെ വെള്ളപ്പൊക്ക വാർത്തകൾ കിട്ടുകയും ചെയ്യും.  എന്നാൽ അതിനു മുൻപും കേരള പ്രദേശം പല വെള്ളപ്പൊക്കങ്ങളെ കണ്ടിട്ടുണ്ട്. 1341, 1790 (കൃത്രിമ വെള്ളപ്പൊക്കം), 1825, 1853, 1882, 1907, 1919, 1924 എന്നീ വർഷങ്ങളിലും വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ചില വെള്ളപ്പൊക്കങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ വെറുതെ പറഞ്ഞു പോകുന്നതേ ഉള്ളൂ. 1341 വെള്ളപ്പൊക്കം: നമുക്കറിയാവുന്ന ആദ്യത്തെ വെള്ളപ്പൊക്കം 1341 ലേതാണ്. പ്രളയം നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വലിപ്പം കൂട്ടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധികാരിക വിവരങ്ങൾ കൊടുങ്ങല്ലൂർ-വടക്കൻ പറവൂർ മേഖലയിൽ നടന്ന പുരാവസ്തു ഖനന പഠനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി ഭാഗങ

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.

പോലീസ് പരിശോധനക്ക് ഇനി ആൽകോ സ്കാൻ വാനും ഉത്ഘാടനം ഈ മാസം 30 ന്ന്

മദ്യപിച്ച്  വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോ​ഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേ​ഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോ​ഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും, ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച

ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി ബൈക്ക് യാത്രകാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഊരകം പൂളാപ്പീസ്  സ്വദേശി വിഷ്ണു (21) മരണപെട്ടത് ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം സംഭവിച്ചത് സുഹൃത്ത്  നുഹ്മാൻ സൈജിൽ നെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു   

SSF വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്: ഹാട്രിക് കിരീടവുമായി വേങ്ങര

വേങ്ങര: എസ്എസ്എഫ് 29 മത് എഡിഷൻ വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ സമാപിച്ചു.  581 പോയിന്റുകൾ നേടി വേങ്ങര തുടർച്ചയായ മൂന്നാം തവണയും വിജയത്തികളായി.   തിരൂരങ്ങാടി (498 ) ,തേഞ്ഞിപ്പലം (439) ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.  കോട്ടക്കൽ ഡിവിഷനിലെ അജ്സൽ സനീൻ ആണ് കലാപ്രതിഭ. സർഗ പ്രതിഭ പട്ടത്തിന് വേങ്ങര ഡിവിഷനിലെ ഓടക്കൽ റഫീദ്  അർഹനായി. കാമ്പസ് വിഭാഗത്തിൽ പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ കലാപ്രതിഭയായി.          സമാപന സംഗമം കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ  അബ്ദുർ റഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹ് യിദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിച്ചു.  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി.എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്,സ്വാദിഖ് നിസാമി,എന്‍ വി അബ് ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം,

വേങ്ങരയിൽ നിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ     2022 | ഓഗസ്റ്റ് 29  | തിങ്കൾ | 1198 |  ചിങ്ങം 13 |  ഉത്രം 1444 മുഹറം 30                  ➖➖➖ ◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം. ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്തുനിന്ന് യോഗത്തില്‍ പങ്കെടുത്ത

ഇടുക്കിയിൽ ഉരുൾപൊട്ടൽ : രണ്ട് മരണം തിരച്ചിൽ തുടരുന്നു

 തൊടുപുഴ കുടയത്തൂരിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. കാണാതായവരിൽ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരു വീട് പൂർണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിലുള്ള മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ചിറ്റടിച്ചാൽ സോമന്റെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നിനും 3.30 നുമിടെയാണ് ഉരുൾപൊട്ടലുണ്ടായത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്.  കേരളത്തിൽ കിഴക്കൻ മേഖലയിൽ ഇന്നും നാളെയും ഇടിയോടു കൂടെ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

നോയിഡയിലെ ട്വിൻ ടവറുകൾ കോടതിയിടപെടലിലൂടെ നിലംപരിശാക്കപ്പെട്ട നാൾവഴികളിലൂടെ

നോയിഡയിലെ സെക്ടർ 93 എ യിൽ നിലനിന്ന വിവാദമായ ട്വിൻ ടവർ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർത്തത്. 30ഉം 32ഉം നിലകളുള്ള ടവറുകൾ ഞൊടിയിടകൊണ്ട് പൊടിപടലങ്ങളായി മാറി. രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ അനധികൃത നിർമ്മിതിയും ഇപ്പോൾ ഇത് തകർത്തതും. മരടിലെ തകർക്കപ്പെട്ട ഫ്ലാറ്റ് സമുച്ഛയങ്ങൾ പോലെതന്നെ. ഇരട്ട ഗോപുരങ്ങൾ തകർന്നതിനെത്തുടർന്ന് കമ്പനിക്ക് 500 കോടിയോളം നഷ്ടമുണ്ടായതായി ഈ ടവറുകളുടെ നിർമ്മാതാക്കളായ റിയൽ എസ്റ്റേറ്റ് കമ്പനി സൂപ്പർടെക് അവകാശപ്പെട്ടു. ഭൂമി വാങ്ങുന്നത് മുതൽ ഇരട്ട ടവർ നിർമാണം വരെ, വിവിധ അംഗീകാരങ്ങൾക്കായി അധികൃതർക്ക് നൽകിയ പണമിടപാടുകൾ കൂടാതെ ബാങ്കുകൾക്ക് വർഷങ്ങളായി നൽകിയ പലിശയും രണ്ട് ടവറുകളിലെയും അപ്പാർ ട്ട്മെന്റുകൾ വാങ്ങിയവർക്ക് നൽകിയ 12 ശതമാനം പലിശയും കമ്പനിക്ക് നഷ്ടമായി. മൊത്തം 500 കോടിയുടെ നഷ്ടം. സൂപ്പർടെക്ക് കമ്പനിയുടെ എമറാൾഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു നോയിഡയിലെ സെക്ടർ 93 എയിൽ നിർമ്മിച്ച ഏകദേശം 8 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള  ഈ ട്വിൻ ട്വിൻ ടവറുകൾ. ഇതിലെ 900 അപ്പാർട്ടുമെന്റുകളുടെ മൊത്തം വിപണി മൂല്യം 700 കോ

കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. മഴശക്തമാവും

കേരളത്തിൽ അടുത്ത ദിവസങ്ങളിലും കിഴക്കൻ മേഖലയിൽ കനത്ത മഴക്ക് സാധ്യത. മലയോര മേഖലയിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം ഉണ്ടാകും. കണ്ണൂർ മുതൽ ഇടുക്കി വരെയുള്ള ഭാഗത്ത് കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ഇടിമിന്നൽ , ഉരുൾപൊട്ടൽ , മലവെള്ള പാച്ചിൽ ജാഗ്രത വേണ്ടി വരും. മലയോര മേഖലയിലെ അനാവശ്യ യാത്രയും വിനോദ, സാഹസിക യാത്രകളും ഒഴിവാക്കുന്നതാണ് സുരക്ഷിതം. കേരളത്തിനു മുകളിലും പരിസരത്തും ചക്രവാത ചുഴി രൂപപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ ഉയരത്തിലാണ് ചക്രവാത ചുഴിയുള്ളത്. ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാത ചുഴി നിലനിൽക്കുന്നു. ആൻഡമാൻ കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് തെക്കൻ ബംഗാൾ ഉൾക്കടലിനു കുറുകെ മിഡ് ട്രോപോസ്ഫിയർ ലെവലിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്തെ ശക്തമായ ചക്രവാത ചുഴി കേരളത്തിലേക്കുള്ള കാലവർഷ കാറ്റിനെ തടയുന്നുണ്ട്. ഇതാണ് ഇടിയോടെ കിഴക്ക് മഴ കൂട്ടാൻ ഇടയാക്കുന്നത്. പകൽ സമയത്ത് ചൂടു കൂടുന്നതും ഈർപ്പത്തിന്റെ തോത് അന്തരീക്ഷത്തിൽ കൂടുതലായതും ഇടിയോടെ മഴയുണ്ടാക്കും. ഓഗസ്റ്റ് 31 ഓടെ കാലവർഷത്തിന്റെ ഭാഗമായ മഴ

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ

MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹു:വേങ്ങര മണ്ഡലം MLA ശ്രീ .പി.കെ കുഞ്ഞാലികുട്ടി' കൈമാറി . KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്  കുഞ്ഞാവു ഹാജി, ജില്ലാ ട്രഷറർ . നൗഷാദ് കളപ്പാടൻ, വൈസ് പ്രസിഡൻ്റ്.പി.പി ബഷീർ, സെക്രട്ടറിമാരായ.ബഷീർ കണിയാടത്ത്, നാസർ ടെക്നോ മണ്ഡലം നേതാക്കളായ കെ.കെ.എച്ച് തങ്ങൾ, എം.കെ സൈനുദ്ദീൻ ഹാജി, അബ്ദുൽ മജീദ്, മമ്മത് ബാവ ,സി.എം കൃഷ്ണകുമാർ ,റഷീദലി കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.

പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: ഗാന്ധിക്കുന്ന് പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ പി വിജയൻ എന്നവരുടെ മകൻ കുന്നംപള്ളി സജിൻലാൽ (30) ആണ് മരണപ്പെട്ടത്. വേങ്ങര പോലീസ് മേൽ നടപടി സ്വീകരിക്കാൻ സംഭവസ്ഥലത്ത്  എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കണക്ക് നൽകിയില്ല; കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യയാക്കി

കണ്ണമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചിലവ് നൽകാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ പേരെയാണ് ഇത്തരത്തിൽ കണക്ക് നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കി ഉത്തരവിറക്കിയത്. മറ്റു സ്ഥലങ്ങളിൽ തോറ്റ സ്ഥാനാര്ഥികളാണ് ഇത്തരത്തിൽ ഉൾപ്പെട്ടതെങ്കിൽ മലപ്പുറം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അയോഗ്യരായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനാറാം വാർഡ് എടക്കപറമ്ബ് നിന്ന് 371 വോട്ട് ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട തയ്യിൽ ഹസീന യെയാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് നേതാവായ ഇവർ യു ഡി എഫ് ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചിരുന്നത്. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായി മത്സരിക്കുന്നതിനുമാണ് അയോഗ്യത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ പോരാട്ടത്തിന് കാരണമായേക്കും.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ