പ്രഭാത വാർത്തകൾ 2022 | ഓഗസ്റ്റ് 29 | തിങ്കൾ | 1198 | ചിങ്ങം 13 | ഉത്രം 1444 മുഹറം 30 ➖➖➖ ◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന് എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം. ◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്തുനിന്ന് യോഗത്തില്‍ പങ്കെടുത്ത
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി