സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച് SFC ക്ലബ് പ്രവർത്തകർ മാതൃകയായി വേങ്ങര -കോട്ടക്കൽ ചങ്കുവെട്ടി റോഡിൽ പറപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടയാട്ടുപറമ്പിലെ വെള്ളക്കെട്ടിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് വേണ്ടി SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ Hollow bricks കൊണ്ട് നടപ്പാത ഒരുകി റോഡരികിൽ കവുങ്ങ് കൊണ്ട് പാലം നിർമിച്ചു അത് വഴിയായിരുന്നു ഇത്വരെ നാട്ടുകാരുടെ സാഹസിക കാൽനടയാത്ര കവുങ്ങ് കൊണ്ട് നിർമിച്ച പാലം വഴി യുള്ള നാട്ടുകാരുടെ യാത്ര മഴക്കാലം ശക്തമായതോടെ മഴനനഞ്ഞ് വഴുക്കൽ അനുഭവപ്പെട്ട് വെള്ളത്തിലേക്ക് വിഴുന്ന സാഹചര്യത്തിൽ കാൽനടയാത്രക്കാർക്ക് മികച്ച ഒരു സംവിധാനം ഒരുക്കാൻ അധികാരികളോട് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല ഈ സാഹചര്യത്തിൽ SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ ഹോളോ ബ്രിക്സ് കൊണ്ട് നടപ്പാത നിർമ്മിക്കുകയായിരുന്നു ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി യാത്ര സൗകര്യം ഒരുക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത സബാഹ് കുണ്ടു പുഴക്കലിന് പ്രദേശവാസികൾ നന്ദി അറിയ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി