നമ്മുടെ പോലീസ് സേനയിൽ സാമൂഹ്യപ്രതിബദ്ധത യും അർപ്പണബോധവും സർവ്വോപരി മനുഷ്യത്വവു മുള്ള നിരവധി ഉദ്യോഗസ്ഥരുണ്ടെന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചുരുക്കം ചിലർ മാത്രമാണ് ഇതിനപവാദമായിട്ടുള്ളതെന്ന കാര്യം പറയാതെ തരമില്ല. പ്രണയ നൈരാശ്യത്തെ തുടർന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തലമാലി സ്വദേശി നി യെയാണ് അടിമാലി എസ്ഐയും സംഘവും വളരെ പ്രശംസനീയമായ രീതിയിൽ അനുനയിപ്പിച്ച് താഴെയി റക്കിയത്. അതീവ ദുർഘടമായ വഴികളും വഴുവഴുക്കൻ പാറക്കെട്ടുകളും കടന്നാണ് പെൺകുട്ടി അഗാധമായ കൊക്കയിലേക്കുചാടാനായി കുതിരയളക്കുടി മലമുക ളില്‍ കയറി നിലയുറപ്പിച്ചത്. തലമാലി സ്വദേശിയായ 26-കാരിയും പ്രദേശവാസി യായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തി ലായിരുന്നു. അടുത്തിടെ യുവാവ് ഈ ബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികപ്രയാസത്തിലാണ് യുവതി ജീവനൊടുക്കാനായി തീരുമാനിക്കുന്നത്. വീട്ടില്‍നിന്നിറങ്ങിയ യുവതി നേരേ മലമുകളിലേക്കാ ണ് പോയത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ രാവിലെയാണ് യുവതിയെ അവർ മലമുകളില്‍ കണ്ടെത്തിയത്. എന്നാല്‍ എന്നാല്‍ ബന്ധ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി