മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും ഐഡി കാർഡ് വിതരണവും നടത്തി വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച അബൂബക്കർ സാർ, ട്രാൻസ്ഫറായി പോയ ഉണ്ണി സാർ വേങ്ങരപഞ്ചായത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പ്രഭാകരൻ സാർ എന്നിവർക്ക് യാത്രയാപ്പും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണവും സംഘടിപ്പിച്ചു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ വിജയൻ ചേറൂരിന്റെ സാന്നിധ്യത്തിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, സൈനുദ്ധീൻ ഹാജി എന്നിവർ മോമോന്റോ കൈമാറി. പുതുതായി ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണം വേങ്ങര പോലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച അബൂബക്കർ സാർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച പ്രഭാകരൻ സാർ,വേങ്ങര സ്റ്റേഷനിൽനിന്നും ട്രാൻസ്ഫറായി പോയ ഉണ്ണി സാർ എന്നിവർ നിർവഹിച്ചു ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഷാഫി കാരിയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടി വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി