താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ് (26) ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കില്‍ പാറ ഉരുണ്ട് വന്ന് പതിച്ചത് ആണ് അപകടത്തിന് കാരണം . ഇടിയുടെ ആഘാതത്തില്‍ കെെവരിതകര്‍ത്ത് ബെെക്കുംയുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു. വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. പരിക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴ ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അബിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക