ഇന്നലെ മഴ കുറഞ്ഞെങ്കിലും ഇന്ന് വേനൽ മഴ തിരികെ എത്തും. കാറ്റിന്റെ അഭിസരണം മൂലം ഇടിയോടെ മഴയാണ് പ്രതീക്ഷിക്കേണ്ടത്.
കേരളത്തിൽ ഇന്ന് മുതൽ വീണ്ടും വേനൽ മഴ സജീവമാകും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. വൈകുന്നേരങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ. കോട്ടയം, പത്തനംതിട്ട , ഇടുക്കി, കൊല്ലം ജില്ലയുടെ കിഴക്ക് മേഖല എന്നിവിടങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്.
ചക്രവാതചുഴി സ്വാധീനം ഒഴിഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ചക്രവാത ചുഴിയുടെ സ്വാധീനത്തിലായിരുന്നു. ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം ദുർബലമായി നിലകൊള്ളുകയാണ്.
ഇത് കേരളത്തിൽ നിന്ന് അകലെ ആയതിനാൽ അതിന്റെ സ്വാധീനം ഉണ്ടാകില്ല.
വേനൽ മഴ തിരികെ
ഇന്നലെ മഴ കുറഞ്ഞെങ്കിലും ഇന്ന് വേനൽ മഴ തിരികെ എത്തും. കാറ്റിന്റെ അഭിസരണം മൂലം ഇടിയോടെ മഴയാണ് പ്രതീക്ഷിക്കേണ്ടത്. കിഴക്കൻ മലയോരങ്ങളിൽ ഇത് കൂടുതൽ മഴ നൽകും. മഴക്കൊപ്പം പെട്ടെന്നുള്ള കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ