വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം സമീപ വാർഡുകളിലെ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്,മടപ്പള്ളി ഇബ്രാഹിം,AK നഫീസ നാട്ടുകാർ പങ്കെടുത്തു
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ