ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറം പെരിന്തൽമണ്ണയിൽ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം; ഒരാള്‍ മരിച്ചു

ഞങ്ങളും കൃഷി യിലേക്ക് പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു

* വലിയോറ: * കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരണം 14-വാർഡ് പൂക്കുളം ബസാറിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി ആസ്യാമുഹമ്മദിന്റെ അധ്യക്ഷതയിൽ കൃഷി ഓഫീസർ നജീബ് ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി  എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക്‌ കൃഷി ഓഫീസർ പകർന്ന് നൽകി. കൃഷിവകുപ്പിന്റെ സഹായങ്ങൾക്കും കർഷകർക്കുള്ളസംശയങ്ങൾക്കും സീനിയർ കൃഷി അസിസ്റ്റൻറ് വിക്രം പിള്ള മറുപടി പ്രസംഗം നടത്തി. തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ആസ്യാ മുഹമ്മദ് രക്ഷാധ

വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ മുങ്ങിമരിച്ചു, വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം 14ന്

*♨️ BREAKING NEWS* കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു;  നവവരന്‍ മരിച്ചു *കോഴിക്കോട്:* കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയില്‍ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്ബും ആളുകള്‍ ഇവിടെ പുഴയില്‍ മുങ്ങി മരിച്ച സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച

കൊണ്ടോട്ടിയിൽ വൻ ബ്രൗൺ ഷുഗർ വേട്ട; 2 പേർ പിടിയിൽ..

  കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ കൊണ്ടോട്ടി SI നൗഫലിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി. കൊണ്ടോട്ടി കുമ്മിണി പറമ്പ് സ്വദേശി വളപ്പിൽ ജംഷാദ് അലി (33) കോഴിക്കോട്  മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരേയാണ് ഇന്ന്  കൊണ്ടോട്ടി ബസ്റ്റാൻ്റ് പരിസരത്തുനിന്നും പിടികൂടിയത്. അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന, 1/2 കിലോഗ്രാം  ബ്രൗൺ ഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.  വിഷു= ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി  രാജസ്ഥാനിൽ നിന്ന് ആണ് പ്രതികൾ മയക്കുമരുന്ന്  കൊണ്ടുവന്നത്.ഇവരെ ചോദ്യം ചെയ്തതിൽ  സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി മനസിലായിട്ടുണ്ട്. പിടിയിലായ നജ്മു സാക്കിബ്  3 വർഷം മുൻപ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായി 2 വർക്ഷത്തോളം ജയിലിലായി 6 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ കരിപ്പൂർ സ്റ്റേഷനിൽ പോക് സോ കേസും നിലവിൽ ഉണ്ട

നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം...

1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല.🦜 2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല.🦜 3.  കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു.🦜 4.  വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല.🦜 5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട്  ഉണരുന്നു.🦜 6. ആഹാരം ഒരിക്കലും മാറ്റുന്നില്ല.🦜 7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 🦜 8.  രോഗാവസ്ഥയിൽ ഭക്ഷണം ഉപേക്ഷിക്കുന്നു. സുഖം പ്രാപിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു.🦜 9. കുഞ്ഞുങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം കൊടുത്തു വളർത്തുന്നു.🦜 10. കഠിനമായി അധ്വാനിക്കുന്നതുകാരണം, ഹൃദയ, ശ്വാസകോശ, കരൾ സംബന്ധമായ രോഗങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. 🦜 11. പ്രകൃതിക്ക്‌ ഒരിക്കലും ഒരു ബാധ്യതയാവാതെ,  തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽനിന്നും എടുക്കുന്നു. 🦜 12. വാസസ്ഥലമായ കൂടും, ചുറ്റുപാടുകളും എല്ലായ്പ്പോഴും അനുകൂലമാ

മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി റമദാനിൽ നടത്തി വരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ തുടർച്ചയായ എട്ടാം വർഷവും തുടരുന്നു, പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു

വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവ വിതരണം ഉദ്ഘാടനം ചെയ്തു ഏ ആർ നഗർ: പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി വർഷംതോറും നടത്തിവരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ വിതരണ  ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ കൊളപ്പുറം ലീഗ് ഓഫിസ് പരിസരത്ത് വെച്ച് നിർവ്വഹിച്ചു. പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു.തുടർച്ചയായി എട്ടാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദിവസവും ദീർഘദൂര യാത്രക്കാർക്കാണ് നോമ്പുതുറ വിഭവങ്ങൾ നൽകുന്നത്.ദീർഘ ദൂര ബസുകൾ,എയർപോർട്ട് യാത്രകൾ എന്നിവർക്കാണ് കുടതൽ സൗകര്യപ്പെടുന്നത്. വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ഷംസു, പി ഹനിഫ , കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി,പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, കെ.കെ മാനു , കുരിക്കൾ ഇബ്രാഹിം കുട്ടി, ഒ.സി ഹനീഫ, ജില്ലാ എം.എസ് എഫ് ട്രഷറർ പി.എ. ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, സി.കെ ജാബിർ , കെ.കെ മുജീബ്, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം എന്നിവർ സംബന്ധിച്ചു.

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി; ഫിറോസ് ആറാടുകയാണ്!firoos chuttipara new video news

ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്.ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കി. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു. ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം. 6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പ

ആവേശം ടോപ് ഗിയറിൽ; ലോഡുമായി ശ്രീനഗർ വരെ

കോട്ടയം ; ഭീകരരുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയ വഴിയിലൂടെ നാഷനൽ പെർമിറ്റ് ലോറി ഓടിച്ച് മലയാളി വീട്ടമ്മ. ഏറ്റുമാനൂർ ചെറുവാണ്ടൂർ പുത്തേട്ട് ജലജയാണ് ലോഡുമായി 23 ദിവസം നീണ്ട യാത്ര നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി ആദ്യമായിരുന്നു യാത്ര. ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവ് പി.എസ്.രതീഷിന്റെ ഉടമസ്ഥതയിലാണു ലോറി. ഭർത്താവും ഒന്നിച്ചായിരുന്നു യാത്ര. പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്. പുണെയിൽ നിന്നു സവാളയുമായി ശ്രീനഗറിലേക്ക് പോയി. കശ്മീർ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറഞ്ഞു. മിക്ക വഴികളിലും സുരക്ഷാ സേനയുടെ പരിശോധന ഉണ്ടായിരുന്നു. ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ വലിയ പരിശോധനയും നടന്നു. ഇടുക്കി സ്വദേശിയായ ജവാനെ പരിചയപ്പെടുത്തി. പിന്നെ ഒപ്പം നിന്നൊരു സെൽഫി. ശ്രീനഗറിൽ ലോഡ് ഇറക്കിക്കിട്ടാൻ 2 ദിവസമെടുത്തു. അതിനിടെ കശ്മീർ ചുറ്റിക്കണ്ടു. തിരികെ കശ്മീരിൽ നിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. പിന്നെ ഹരിയാനയിൽ നിന്നു ബെംഗളൂരുവിലേക്ക് ലോ

പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ് മഹല്ല് ഖാസിയായിപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെബൈഅത്ത് ചെയ്തു

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല് ഖാസിയായി ബൈഅത്ത് ചെയ്തു വലിയോറ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല്മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതലയേറ്റു.മുൻ ഖാസിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (ന :മ ) വിയോഗത്തെ തുടർന്നാണ് അബ്ബാസലി തങ്ങളെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച 5 മണിക്ക് ഫാറൂഖ്  ജുമാമസ്ജിദിൽവെച്ചായിരുന്നു

റമദാൻ മാസപ്പിറവി കണ്ടു..പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത്.

*♨️ BREAKING NEWS* *കോഴിക്കോട് ഖാളീ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.*  *⭕️റമദാൻ മാസപ്പിറവി കണ്ടു..* *🕌 കേരളത്തിൽ  നാളെ റംസാൻ വ്രതാരംഭം..* *പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത് *മാസപ്പിറവി കണ്ടു നാളെ റമദാൻ ഒന്ന്* കോഴിക്കോട്: ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം --------------------------------------------------------- തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടില

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം *തിരുവനന്തപുരം:* തെക്കൻ കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ

റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.  ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ

വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22 (മാർച്ച് 31 ) വരെനടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ

വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22  (മാർച്ച് 31 ) വരെ നടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന് നൂറ് രൂപ മുതൽ മുകളിലോട്ട് വലിയ സംഖ്യ നൽകിയവരുണ്ട്. ഇതിലേക്ക് സഹായിച്ചവർക്കും ഷെയർ ചെയ്തവർക്കും പിന്തുണ നൽകിയവർക്കും സംഘാടകർ  ഒരായിരം നന്ദി അറിയിച്ചു വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രം ജീവിതത്തിൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാലും മാറ്റി നിർത്തപെട്ട സ്ത്രീകളുടെ ആശാകേന്ദ്രമാണ്. ആരാരുമില്ലാത്തവർക്ക് ഒരു അഭയസ്ഥാനമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവരുടെ ഭക്ഷണത്തിൻ്റെ മുഴുവൻ കാര്യങ്ങളും വഹിക്കുന്നത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ്. തീർത്തും നിർദ്ധനരായവർ അതിൽ ചെറിയ കുട്ടികൾ മുതൽ മാനസിക വൈകല്യമുള്ള സ്ത്രീകൾ വരെയുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുതത്ത് മുതൽ നല്ല ഭക്ഷണമാണ് നൽകി വരുന്നത്. ഭക്ഷണത്തിന് പുറമേ അവിടെ പഠിക്കുന്

വാട്സആപ്പിന് ബ്ലോക്ക്; 28 ദിവസത്തിനിടെ 1,426,000 ഇന്ത്യക്കാരുടെ വാട്സആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടി

രാജ്യത്ത് ഇന്ന് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് വാട്സാപ് അക്കൗണ്ടുകളാണ് നിരോധിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം നിരവധി അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. 1,426,000 ഇന്ത്യൻ അക്കൗണ്ടുകൾ ഫെബ്രുവരിയിൽ നിരോധിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 1.8 ലക്ഷം അക്കൗണ്ടുകളാണ് 2022 ജനുവരിയിൽ വാട്സാപ് നിരോധിച്ചത്. 2021 ലെ കണക്കുകൾ പ്രകാരമാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണമായും

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ news

◼️ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധ പ്രക്ഷോഭങ്ങളുംമൂലം അലങ്കോലമായ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ◼️കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ട്രഷറി നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം തുക നഷ്ടമായി. 319 കോടി രൂപ ലാപ്‌സായി. ബില്ലുകള്‍ സ്വീകരിക്കില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ◼️മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി  ഷുഹൈബ് എന്ന കൊച്ചു പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ്  എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ◼️കാലിത്തീറ്റയ്ക്കു വില കുത്തനെ കൂടുന്നു. ആറു മാസത്തിനിടെ കൂടിയത് 500 രൂപയിലേറെയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പാല്‍ വില കൂട്ടണമെന്ന് മില്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ◼️പെരുമ്പാവൂര

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു