* 🌏🏆 വേൾഡ് കപ്പ് ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ് എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ 🏟 ഗ്രൂപ്പ് ബി 🏴 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ് 🏟 ഗ്രൂപ്പ് സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ് ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ് ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ് എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ് ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ 🏟 ഗ്രൂപ്പ് എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി