UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു
യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു. പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തിയ ഈ പ്രശ്നം കഴിഞ്ഞ ദിവസം ലോക്സഭയിൽ ശൂന്യവേളയിൽ സബ്മിഷനായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ നിർബന്ധ വ്യവസ്ഥ. യു.എ.ഇ യിൽ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള വാക്സിനേഷനുകൾ എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് പി.സി.ആർ നിർബന്ധമാക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നമ്മുടെ നാട്ടുകാരായ പ്രവാസികൾ അവരുടെ യാത്രയിൽ അനുഭവിച്ചിരുന്ന ഒരു വിഷമാവസ്ഥ നീക്കികൊടുത്തുകൊണ്ടുള്ള തീരുമാനമെടുത്ത അധികൃതർക്ക് നന്ദി.
(അബ്ദുസമദ് സമദാനി FB പോസ്റ്റ് )