സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത് ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം. പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതും കൈവശം വെക്കാൻ സൗകര്യപ്രദവുമാണ്,
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി