വലിയോറ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്നാ അഭിയാൻ പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലെ പഠിതാക്കൾകുള്ള മികവുത്സവ പരീക്ഷ വലിയോറ എ എം യു പി സ്കൂളിൽ വെച്ച് നടന്നു. 86 വയസ്സുള്ള പാത്തുമ്മക്കുട്ടി മുതൽ 20 വയസ്സുള്ള സുൽഫത്ത് അടങ്ങിയ അൻപതോളം പേരാണ് പരീക്ഷയെഴുതിയത്, പരീക്ഷാർത്ഥികൾകുള്ള ചോദ്യപേപ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പിഎം ബഷീർ സാഹിബും വിതരണംചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, വാർഡ് മെമ്പർമാരായിട്ടുള്ള എ കെ നഫീസ, ആസ്യ മുഹമ്മദ്, യൂസുഫലി വലിയോറ, എ കെ നസീർ, അഖിലേഷ്, വേങ്ങര പ്രേരക് ശ്രീദേവി തുടങ്ങിയവർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു, എ കെ അലി, ഇബ്രാഹീം അടക്കാപുര, ഗീത, സുഹൈൽ, അൻവർ, ഗിരിജ, സിബി തുടങ്ങിയവർ നേതൃത്വം നൽകി
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ