ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മജീഷ്യന്‍മാര്‍ ആളുകളെ ചതിച്ചിരിന്നത് ഇങ്ങനെയായിരുന്നു.

  നമ്മളിൽ പലരും മാജിക്കുകൾ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. മാജിക്കിന്റെ ചില പിന്നാമ്പുറ കാഴ്ചകളെപ്പറ്റി നമ്മൾ ചിന്തിക്കാറില്ലെന്നതാണ് സത്യം. പല തരത്തിലുള്ള ട്രിക്കുകളിലൂടെയാണ് ഒരു മജീഷ്യൻ നമുക്ക് മുൻപിലേക്ക് മായാജാലങ്ങളോരുക്കുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങളും അതിലുണ്ടാവും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആളുകളെ പലപ്പോഴും അതിശയിപ്പിച്ച ചില മാജിക്കുകൾ നമ്മൾ കാണാറുണ്ട്. സാഹസികമായ ചില പ്രകടനങ്ങളും അതിലുണ്ടാകാറുണ്ട്. ഒരു വലിയ പെട്ടിക്കുള്ളിലേക്ക് കയറി ഇരിക്കുകയും അതിനുശേഷം കൈയ്യും തലയും ലോക്ക് ചെയ്യുകയുമാണ് അയാൾ ചെയ്യുന്നത്. അതു കഴിഞ്ഞ അയാൾക്ക് മുകളിലേക്ക് കുറേ മണൽ വീഴുന്ന കാഴ്ച നമ്മൾ കാണുന്നു. ഈയൊരു കാഴ്ച കാണുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ ഭയന്നുപോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം മണൽ ഒരാളുടെ ശരീരത്തിൽ വീഴുകയാണെങ്കിൽ എങ്ങനെയാണ് അയാൾ തിരികെ എഴുന്നേറ്റ് വരിക. എന്നാൽ പിന്നീട് യാതൊരു കുഴപ്പവും സംഭവിക്കാതെ അദ്ദേഹം എഴുന്നേറ്റുവരുന്നത് കാണാം. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവരുടെ കൈകളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എപ്പോഴും മാജിക്കുകൾ

ലോറിയും ബസും കൂട്ടിയിടിച്ചു : ബസ് മറിഞ്ഞു : ഒരാൾ മരണപ്പെട്ടു

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് നടുറോഡിൽ മറിഞ്ഞു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്..! കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്‌ത്രീ മരിച്ചതായി വിവരം. ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. കാളികാവ് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടത് മൊറയൂരിൽ നിന്ന് ബസ് കയറിയ വിജി എന്ന യുവതി ആണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ  കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. ലൈൻ പൊട്ടി വീണതിനാൽ ആദ്യസമയങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

റേഷൻ കാർഡ് സേവനങ്ങൾ ഓൺലൈനിലൂടെ

ഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും ലിങ്ക് : https://bit.ly/3xwyb66 👉പേരിലെ തെറ്റ് തിരുത്തൽ : https://bit.ly/3xwyb66 👉ആളെ നീക്കം ചെയ്യല്‍ : https://bit.ly/3xwyb66 👉ആളെ ചേര്‍ക്കൽ : https://bit.ly/3xwyb66 👉പ്രവാസി എന്നത് മാറ്റൽ : https://bit.ly/3xwyb66 👉മൊബൈല്‍ നമ്പര്‍ മാറ്റൽ : https://bit.ly/3xwyb66 👉കാര്‍ഡിലെ ഉടമയെ മാറ്റൽ : https://bit.ly/3xwyb66 👉റേഷന്‍ - ആധാര്‍ ലിങ്കിംഗ് : https://bit.ly/3xwyb66 👉ജനന തിയ്യതി തിരുത്തല്‍ : https://bit.ly/3xwyb66 👉റേഷൻ കാർഡ് ആപ്പ് : https://bit.ly/37sCx3L ========================= ✅ആധാർ കാർഡ് സർവീസ് 👉അഡ്രസ് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉പേര് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉ആധാർ കാർഡിലെ തെറ്റ് തിരുത്താൻ : https://bit.ly/2UC4TG1 👉PVC കാർഡ് ആക്കാൻ : https://bit.ly/3eSSLHu 👉ആധാർ കാർഡ് റേഷൻ കാർഡ് ലിങ്ക് ചെയ്യാൻ : http://bit.ly/347rZ6O 👉ആധാർ കാർഡ് ഡൌൺലോഡ് ചെയ്യാൻ : https://bit.ly/2Wi34yp 👉ആധാർ കാർഡ് നഷ്ടപ്പെട്ടാൽ : https://bit.ly/3eT7FNO

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കാളിക്കടവ് റോഡിന്റെയും ഡ്രെയിനേജ്നിർമ്മാണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച്  നവീകരിച്ച കാളിക്കടവ് റോഡും ഡ്രെയിനേജ് നിർമ്മാണത്തിന്റെ  ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് എടരിക്കോട്ഡി വിഷൻ മെമ്പർ ടി പി എം ബഷീർ സാഹിബിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉത്ഘാടനം നിർവഹിച്ചു  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ  വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അബൂബക്കർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്ഹസീന ഫസൽ , ബ്ലോക്ക്‌ മെമ്പർമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, നാട്ടുകാർ പാഞ്ഞെടുത്തു 

ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഇന്നലെ രാത്രിയും പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ മാറ്റം വന്നത്.

മൂന്ന് മാസം മുമ്പ് വളർത്തുനായ മാന്തി; പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു

 പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂളിലാണ് ആകർഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തുടർന്

വീട്ടാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. read more

പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയിൽ മാറ്റം വന്നത്.

KSRTC ബസിൽ ഇനി വാഗമണ്ണിലേക്ക് ടൂർ പോകാം

കെ എസ് ആർ ടി സി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന്  "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ആരംഭിക്കുന്നു. ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.     വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്

സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.

സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ ഒരു പ്രതീകാത്മക സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.  സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറയ്ക്കുമ്പോ പിന്നെ അവർക്ക് പൊള്ളില്ലേ!! അതും ഇത് വരെയും അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ,ഒരു നടപടിക്രമവും പാലിക്കാതെ. അന്തിമ അനുമതി ഇത് വരേയും ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളുടെ വീട്ടുമുറ്റത്തും അടുക്കളയിലും കുറ്റിയടിക്കുന്നവർക്കെതിരെ സെക്രട്ടേറിയറ്റിന്റെ മെയിൻ ഗെയ്റ്റിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകാത്മക പ്രതിഷേധ സർവ്വേ കല്ല് സ്ഥാപിച്ചു. തടയാൻ പൊലീസിന്റെ സർവ്വ സന്നാഹവുമുണ്ടായിരുന്നു. കൊല്ലത്തും കണ്ണൂരും കളക്ട്രേറ്റിൽ ഇന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സർവ്വേകല്ല് സ്ഥാപിച്ചു. (ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു പ്രദേശത്ത് അതിര‍ടയാളക്കല്ലിടാൻ ചെലവ് 10,000 രൂപ;സുരക്ഷ ഒരുക്കാൻ 7,000

സിൽവർലൈൻ പദ്ധതിക്കായി ഒരു അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനു കെ റെയിൽ കോർപറേഷന്‍ കരാറുകാർക്കു നൽകുന്നത് 1000രൂപ. ഇതിനു പുറമേ, ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ശരാശരി 10, 000രൂപ പ്രതിദിനം കോർപറേഷനു ചെലവാകും. കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പൊലീസിനു 6000–7000രൂപ ഒരു ദിവസം നൽകണം. മേൽനോട്ട ചെലവ് 1000രൂപ. ഗതാഗത ചെലവ് 1700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. അതിരു നിർണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോർപറേഷനു കോണ്‍ക്രീറ്റിൽ നിർമിച്ച അതിരടയാളക്കല്ലുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ മാസങ്ങൾക്കു മുൻപ് പൂർത്തിയിരുന്നു. 90 സെന്റീമീറ്ററാണ് കല്ലിന്റെ നീളം. വിസ്തീർണം 15 സെന്റീമീറ്റർ. പദ്ധതിക്കായി 24,000 കല്ലുകൾ സ്ഥാപിക്കേണ്ടി വരും. ഇതുവരെ സ്ഥാപിച്ചത് 6100 കല്ലുകൾ. സ്ഥാപിച്ച കല്ലുകൾ പലയിടത്തും പ്രതിഷേധക്കാർ പിഴുതുമാറ്റി. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ആകെ 530 കിലോമീറ്ററിലാണ് സിൽവർലൈൻ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പെനാൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് വീണു; ഹൈദരാബാദിന് ISL കിരീടം

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ. എന്നാൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് ഗോൾ മടക്കി. അധികമായി അനുവദിച്ച 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്. മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. ജീക്സൺ സിങ്ങാണ് പാസ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ജയമുറപ്പിച്ചിരുന്ന വേളയിൽ 88ാം മിനിറ്റിൽ സാഹിൽ

ഇന്ന് അടക്കാപുരയുടെ ആകാശത്ത്‌ കണ്ട കാഴ്ച്ച video

പരപ്പില്‍പാറ യുവജന സംഘം 16-ാം വാര്‍ഷികാഘോഷം നാട്ടരങ്ങ് പുതിയ ഓഫീസ് ഉദ്ഘാടനവും കലാവിരുന്നും

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇