കേരളത്തിൽനിന്നുള്ള നെട്ടിക്കുന്ന സംഭവം ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു പിതാവ് അറസ്റ്റില്‍ ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്ന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ കണക്ഷന് ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇