*അറിയിപ്പ്* *തെന്നല, പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി , എടരിക്കോട് എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ ബാക്കിക്കയം തടയണ കൃഷിയുടെ പേര് പറഞ്ഞ് തുറന്ന് വിടാൻ ശ്രമം നടക്കുന്നു.കൃഷി ആവശ്യത്തിന് വെള്ളം തുറന്ന് വിടണമെന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ലഭ്യത പരിഗണിക്കാതെ ബാക്കി ക്കയം ഷട്ടർ തുറക്കാൻ പോകുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതാണ്* Step 3: Place this code wherever you want the plugin to appear on your page. Posted by Aboobacker Ap on Tuesday, 8 March 2022 *പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ. മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണ്.* *തെന്നല പെരുമണ്ണ ക്ലാരി, ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി