ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം.shihab thangal

* ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം..! * * ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയില്‍ നിറയെ വെള്ളം. തൊടിക്കു പിന്നില്‍ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു തങ്ങള്‍. വന്നവര്‍ക്ക് ചായ കൊടുത്തു. മക്കള്‍ ഉണരും മുമ്ബെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍‌ത്ഥനയനുസരിച്ച്‌ ശാന്തമാക്കി തങ്ങള്‍. * * 1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ അറസ്റ്റിലാകുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. അന്ന് സ്‌കൂള്‍ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു panakkad

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്...

യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു

യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു  വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കാണപ്പെട്ടു കാന്തൊളി മഠത്തിൽ ജിജോ 32വയസ്സ് ആണ് മരണപ്പെട്ടത്   മരണ കാരണം അറിവായിട്ടില്ല പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക🙏 വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ല...

ഇന്ന് പറപ്പൂർ കാവിലെ താലൊപ്പൊലി മഹോത്സവം, വൈകുന്നേരം റോഡിൽ ഗതാഗത തടസ്സം നേരിട്ടേക്കാം

🚫 *ശ്രദ്ധിക്കുക*🚫 ഇന്ന് പറപ്പൂർ കാവിലെ താലൊപ്പൊലി മഹോത്സവം, വൈകുന്നേരം മുതൽ വേങ്ങര ,പറപ്പൂർ , കോട്ടക്കൽ റോഡിൽ ഗതാഗത തടസ്സം നേരിട്ടേക്കാം, യാത്രക്കാർ മറ്റു വഴികൾ തിരെഞ്ഞെടുക്കുക.

വിദ്യാർത്ഥിനി ബസ്സിൽ നിന്നും താഴെ വീണു; പോലീസ് മണിക്കൂറുകൾക്കകം വാഹനം കസ്റ്റഡിയിലെടുത്തു bus accident

തിരുരങ്ങാടി: തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും താഴെവീണു.ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ബസ്സ്‌ ഉടൻ നിർത്തുകയും ചെയ്തത്കൊണ്ട്  അപകടത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടു. ഇന്ന് രാവിലെ 8:30ന് കക്കാട് വെച്ച് തിരുരങ്ങാടി എം വി ടി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയും ബസിന്റെ പെർമിറ്റ് ഹാജരാക്കാൻ ബസ് അധികൃതർക്ക് കഴിയാതിരിക്കുകയുമായിരുന്നു. പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സാണ് കക്കാട് വെച്ച് പിടിചെടുത്തത്.വാഹനത്തിൽ മുഴുവൻ യാത്രക്കാർ ഉള്ളതിനാൽ യാത്രക്കാരെ മുഴുവൻ ഇറക്കിയതിന് ശേഷം വാഹനം തിരുരങ്ങാടി ആർ ടി ഒ ഓഫീസിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു.അപകടകരമായ രീതിയിൽ ബസ്സ്‌ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടിയുണ്ട്. Step 3: Place this code wherever you want the plugin to appear on your page. തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും... Posted by Fi...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി ന്യൂനമർദം തീവ്ര ന്യൂനമർദമായി today rain news

ന്യൂനമർദം തീവ്ര ന്യൂനമർദമായി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി. ഇന്ന് രാവിലെ തീവ്ര ന്യൂനമർദ്ദമായി. നാളെ യോടെ അതി തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 470 കി.മി. അകലെയാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ചെന്നൈയിൽ നിന്ന് ഏകദേശം 970 കി.മി അകലെ. ന്യൂനമർദ്ദം കരയോട് അടുക്കുമ്പോൾ തമിഴനാട്ടിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ ശക്തമായ മഴ ചില പ്രദേശങ്ങളിൽ  പ്രതീക്ഷിക്കാം. ശനി മുതൽ ന്യൂനമർദ സ്വാധീന മഴ കേരളത്തിലും ലഭിക്കും. ന്യൂനമർദം തീവ്രമായതോടെ മേഘങ്ങൾ കേന്ദ്രീകരിക്കപ്പെട്ടതിനാൽ ഇന്നലത്തെ പോലെ കേരളത്തിൽ പലയിടത്തും മേഘാവൃതമാകില്ല. പകൽ നല്ല വെയിലായിരിക്കും. വെയിൽ നേരിട്ട് കൊള്ളാതിരിക്കുക.  #weathermankerala #

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തി 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി

യുക്രൈയിനിൽനിന്ന് 154 മലയാളി വിദ്യാർത്ഥികൾകൂടി ഇന്ന് രാജ്യത്തേക്കു മടങ്ങിയെത്തിയിട്ടുണ്ട്. ഇവരടക്കം 'ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്ന് വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റാണിത്. ഇതിൽ 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണിത്.  നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹാ...

നാട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് യൂക്രെയിനിൽ MBBS വിദ്യാർത്ഥിനി ഇതാ ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നു..

നാട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട്, യൂക്രെയിനിൽ MBBS വിദ്യാർത്ഥിനി ? ഇതാ ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നു.... യൂക്രെയിൻ -റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ടിരി ക്കുമ്പോൾ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥി കളാണ് അവിടെനിന്നും നാട്ടിലെത്താനാകാതെ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത്..ആഹാരവും പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത അവരുടെ ദൈന്യാവസ്ഥ അവരോരോരുത്തരും നാട്ടിലേ ക്കയക്കുന്ന വാട്ട്സ്ആപ്പ് - വീഡിയോ മെസ്സേജുകൾ വഴിയാണ് നമ്മൾ അറിയുന്നത്. അത്തരത്തിൽ ഒരു മെസ്സേജാണ് ഉത്തർപ്രദേശ് ഭരണാധികാരികളെ ഇപ്പോൾ ആകെ അമ്പരപ്പിച്ചി രിക്കുന്നത്. ഉത്തർപ്രദേശിലെ 'ഹർദോയി' ജില്ലയിലുള്ള 'സാൻഡി' ബ്ലോക്കിൽ "തേരാ പുർസോലി" ഗ്രാമനി വാസിനിയായ വൈശാലി യാദവ് എന്ന ഗ്രാമപ്രധാൻ അഥവാ ഗ്രാമമുഖ്യയാണ് യൂക്രെയിനിലെ ഏതോ രക്ഷാകേന്ദ്രത്തിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന വീഡിയോ സന്ദേശം അധികാരികൾക്കും മാദ്ധ്യമ ങ്ങൾക്കുമയച്ചതും അ തുവഴി ഒരു വലിയ തട്ടിപ്പിന്റെ - ആൾമാറാട്ടത്തിന്റെ ചുരുളഴിയുന്നതും.  ഇതിലെ യഥാർത്ഥ സംഭവം അധികം വളച്ചുകെട്ടി ല്ലാതെ വിവരിക്കാം. വൈശാലി യാദവ് കഴിഞ്ഞ മൂന്നു വർഷമായി യൂക്രെയിനിലെ...

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാർച്ച് 4, 5, 6 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മൽസ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. ഇവിടങ്ങളിൽ ന്യൂനമർദ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണിത്. കടലിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.  ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന...

പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ , അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്..

ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്.. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ് , അത്യാവശ്യം റീച്ചുള്ള വ്ളോഗറാണ്.. മരണപ്പെട്ടു.. മരണകാരണം എന്തും ആവട്ടെ , ആത്മഹത്യയാവട്ടെ അല്ലാതിരിക്കട്ടെ.. നമ്മുടെ ആരുടെയും ജീവിതത്തിൽ അത് ബാധിക്കുന്നില്ലല്ലോ.. പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ ,  അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്.. അതിൽ ആനന്ദം കണ്ടെത്തുന്നത്.. ഓരോ വാർത്തകൾക്കും താഴെ എത്ര ക്രൂരമായ സാഹിത്യങ്ങളാണ് എഴുതി രസിക്കുന്നത്.. ചിരിക്കുന്ന ഓരോ മുഖങ്ങൾക്കും പിന്നിൽ ഹൃദയം നുറുങ്ങുന്ന ഒരായിരം സങ്കടങ്ങൾ പേറുന്നവരുണ്ടാവാം.. ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് ജീവിതം അവസാനിപ്പിക്കുന്നവരുണ്ടാവാം.. ആരോടും പറയാതെ നിശബ്ദമായി സഹിച്ചിരിക്കുന്നവരുണ്ടാവും.. അവർ കടന്ന് പോയതോ അനുഭവിച്ചതോ ആയ മാനസികാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതല്ല.. തലേ ദിവസവും സന്തോഷത്തോടെ വ്ളോഗ് ചെയ്ത് പേജിൽ അപ്ലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ മരണ...

യുക്രൈൻ സമയം 6 മണിക്ക് മുൻപ് ഖാർക്കിവ് വിടണം ഖാർക്കിവ് സ്ഥിതി മോശമാകുന്നു

യുക്രൈൻ സമയം 6 മണിക്ക് മുൻപ് ഖാർക്കിവ് വിടണം | ഖാർക്കിവ് സ്ഥിതി മോശമാകുന്നു

ദേശീയ താരങ്ങൾ അണിനിരക്കുന്ന AK ബാവ സ്മാരക വോളിബോൾ ടൂർണ്ണമെന്റും AMUP സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയാപ്പും ഈ മാസം 17ന്ന്

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരവും AMUP സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയാപ്പും ഈ വരുന്ന  മാർച്ച്‌ 17 ന്ന്  വൈകുന്നേരം 6 മണിമുതൽ വലിയോറ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  അരങ്ങേറുന്നു, ദേശീയ താരങ്ങളെ ഉൾപ്പെടുത്തിയ  വാസ്കോ വെങ്കുളം, VVC വലിയോറ, സായി കോഴിക്കോട്, പീറ്റെഴ് സ് കോലഞ്ചേരി എന്നീ 4 ടീമുകൾ  തമ്മിൽ മാറ്റു രുക്കുന്നു . 4 ടീമുകളുടെ വോളിബോൾ മത്സരം നേരിൽ കാണുവാൻ എല്ലാ വോളിബോൾ പ്രമികളെയും സ്വഗതം ചെയുന്നു

180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറി. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡെല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  യുക്രൈനിൽ നിന്നും ഡെൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രി

കൂടുതൽ വാർത്തകൾ

വെള്ളച്ചാട്ടത്തിൽ ആളെ കാണാതായാൽ തിരച്ചിൽ ഇല്ലാത്ത കേരളത്തിലെ ഉരക്കുഴി വെള്ളച്ചാട്ടം urakuzhi vellachatam

  കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള പ്രകൃതീ മനോഹരമായ വെള്ളച്ചാട്ടമാണ്  ഉരക്കുഴി വെള്ളച്ചാട്ടം  . രാജന്റെ മൃതദേഹം തെളിവു നശിപ്പിക്കുന്നതിന് വേണ്ടി ഈ വെള്ളച്ചാട്ടത്തില് ഉപേക്ഷിച്ചു എന്ന് കരുതപ്പെടുന്നു.അവിടെ സന്ദർശിച്ചപ്പോൾ അവിടെത്തെ ഗെയ്ഡ് കാര്യങ്ങൾ വിവരിച്ചു തരുന്ന വീഡിയോ കാണാം. വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടേക്കുമല്ല, അങ്ങ് കോയിക്കോടേക്ക്. അവിടെ കാട്ടിനുള്ളിൽ കേരളത്തിൽ തിരച്ചിൽ ഇല്ലാത്ത ഒരു വെള്ളച്ചാട്ടമുണ്ട്... ഉരക്കുഴി വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം വളരെ മറഞ്ഞിരിക്കുന്നതിനാൽ അധികം സഞ്ചാരികൾ സന്ദർശിക്കാറില്ല. എന്നാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ അമ്പരപ്പിക്കും. വെള്ളച്ചാ...

വലിയോറ അടക്കാപുരയിലെ ഫിറോസ് വലിയോറയുടെ വീട്ടിലെ കോഴിയിട്ട മുട്ട ആളുകൾക്ക് കൗതുകമാവുന്നു VIDEO കാണാം

വലിയോറ അടക്കാപുരയിലെ ഫിറോസ് വലിയോറയുടെ വീട്ടിലെ കോഴിയിട്ട മുട്ട ആളുകൾക്ക് കൗതുകമാവുന്നു VIDEO കാണാം 

പൊതു ഇടത്തെ മാലിന്യം നീക്കം ചെയ്ത്പരപ്പിൽ പാറയിൽ സ്നേഹാരാമം നിർമ്മിക്കുന്നു

വേങ്ങര:  പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.  

ചിനക്കൽ യുവജന കൂട്ടയ്മ്മ വിത്യസ്തമായ വിനോദയാത്ര സംഘടിപ്പിച്ചു

വലിയോറ ചിനക്കൽ യുവജന കൂട്ടായ്മ നാട്ടിലെ 60 വയസ്സ് കഴിഞ്ഞ കാരണവർമാർക്ക് ഉല്ലാസ യാത്രസംഘടിപ്പിച്ചു.ഉല്ലാസയാത്രയിൽ ചിനക്കൽ പ്രദേശത്തെ 40തിലേറെ പേർ പങ്കെടുത്തു. രാവിലെ 6:30 ന്ന് പുറപ്പെട്ട യാത്ര പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മലമ്പുഴ സ്‌നേയ്ക്ക് പാർക്ക്, ഗാർഡൻ,പാലക്കാട്‌ കോട്ട എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു രാത്രി 9 മണിയോടെ തിരിച്ചെത്തി. യാത്രയിൽ നിരവധി പുതിയ അനുഭവങ്ങൾ സമ്മാനിച്ചെന്ന് യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു, വിനോദയാത്രയിൽ ട്രോമാകെയർ പ്രവർത്തകരുടെ സേവനവും, ചിനക്കൽ യുവജന കുട്ടയ്മ്മയുടെ വളണ്ടിയർ സേവനവും ലഭ്യമാക്കിയിരുന്നു, വിനോദയാത്രക്ക് അഷ്‌റഫ്‌ AT,ജലീൽ, ശരീഫ്, റഫീഖ്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി

എന്‍റെ ഫോണ്‍ താ, ഇല്ലേല്‍ സാറിനെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും'; അധ്യാപകര്‍ക്ക് മുന്നില്‍ കൊലവിളി നടത്തി വിദ്യാര്‍ഥി; വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു

മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി. സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികള്‍ക്ക് അദ്ധ്യാപകർ നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വണ്‍ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈല്‍ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ‌്തു. മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഫോണ്‍ തന്നില്ലെങ്കില്‍ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. style="letter-spacing: 0.2px;">സംഭവത്തില്‍ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വേങ്ങര പുത്തൻപള്ളിയുടെ അടുത്തുള്ള ഗ്രൗണ്ടിന്റെ പരിസരത്ത് തീപിടുത്തം video

*🛑 VPN BREAKING🛑* വേങ്ങര ടൗൺ പുത്തൻപള്ളി പരിസരത്ത് കാടിന് തീപിടിച്ചു വേങ്ങര ടൗൺ പുത്തൻപള്ളി പരിസരത്ത് നൗഫൽ ഹോസ്പിറ്റലിന് പിൻവശം ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ കാടിന് തീപിടിച്ചു. ആളപായം ഒന്നുമില്ല. മലപ്പുറത്തുനിനെത്തിയ ഫയർ ഫോഴ്സ് ടീം വന്ന് കൃത്യസമയത്ത് തീ അണച്ചതിനാൽ അപകടങ്ങൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായികളായി.

എരുമേലിയിലെ മണിമലയാറ്റിൽനിന്ന് തോമാച്ചന് കിട്ടിയത് "ഭീഷണിയായ പൂച്ച മത്സ്യം"...

എരുമേലി : പതിവുപോലെ മണിമലയാറ്റിൽ മീൻ പിടുത്തത്തിന് ഇറങ്ങിയ കുറുവാമുഴി തഴയ്ക്കൽ തോമാച്ചന് കയ്യിൽ കിട്ടിയത് ഒന്നര കിലോയോളം തൂക്കമുള്ള സക്കർ ക്യാറ്റ് ഫിഷ്. മത്സ്യ സമ്പത്തിന് ഭീഷണിയായ പൂച്ച മത്സ്യം എന്ന് അറിയപ്പെടുന്ന സക്കർ ക്യാറ്റ് ഫിഷ് അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമാണ്. ഈ മത്സ്യം മറ്റ് മത്സ്യങ്ങളുടെ മുട്ടകൾ ഭക്ഷിക്കുമെന്നതിനാലും തീറ്റ കൂടുതൽ വേണമെന്നുള്ളതും മൂലം മിക്കവരും അക്വേറിയങ്ങളിൽ നിന്നൊഴിവാക്കി കൊണ്ടിരിക്കുകയാണ്. അക്വേറിയങ്ങൾ ശുചീകരിക്കുന്ന മത്സ്യം എന്ന നിലയിലാണ് ആദ്യം ഇവ അറിയപ്പെട്ടിരുന്നത്. മറ്റ് മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ഇവ ഭക്ഷിക്കുമെന്നതിനാൽ അക്വേറിയങ്ങൾ വൃത്തിയാക്കുന്ന മത്സ്യമായാണ് സക്കർ ക്യാറ്റ് ഫിഷ് പലരും വാങ്ങി വളർത്തിയിരുന്നത്.  എന്നാൽ ചെറു മത്സ്യമായി ഇത് വളരുമ്പോൾ വൃത്തിയാക്കൽ നടത്തുമെങ്കിലും വളർച്ച കൂടുമ്പോൾ ഭക്ഷണം തികയാതാകും. ഈ മത്സ്യത്തിന്  ഭക്ഷണം കൂടുതൽ വേണ്ടിവരുമ്പോൾ ഫിഷ് ടാങ്കിൽ ഇടുന്ന തീറ്റ മറ്റ് മത്സ്യങ്ങൾക്ക് കിട്ടാതെയാകും. ഒപ്പം മറ്റ് മത്സ്യങ്ങളുടെ വളർച്ച നിലയ്ക്കുന്ന നിലയിലേക്ക് സക്കർ ക്യാറ്റ് ഫിഷ് വളർ...

വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ സാധ്യമാവും  Gpay ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമാധിഒരെണ്ണം ഇതാ, ഇതുപോലെ പല സ്ഥലത്തും ഒരുപാട് എണ്ണം ഉണ്ട്

 ഇടുക്കി ജില്ലയിലെ മാങ്കുളം എന്ന പഞ്ചായത്തിൽ വിരിഞ്ഞപാറ എന്ന എന്റെ നാട്ടിലെ വനത്തിൽ കുഞ്ഞ്നാൾ മുതൽ കണ്ട് വളർന്ന മുനിയറകൾ. ഇങ്ങനെ കുറെ എണ്ണം അവിടെയും ഉണ്ട്. ഇതൊക്കെ പണ്ട് ആ വനത്തിൽ ജീവിച്ചിരുന്നവർ സമാധി ആയ ശവ കുടീരങ്ങൾ തന്നെ. (👉 ഇടുക്കിയുടെ പ്രാചീന ചരിത്രം:) ഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ 𝗕 𝗖 അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉചയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാരസ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്...

താറാവ് വളർത്തൽ പഠിക്കാം

കോഴികളുമായി താരതമ്യംചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നു കൂടുതല്‍ മുട്ട ലഭിക്കും എന്നതു പ്രധാന കാര്യമാണ്‌. നല്ല ജനുസ്സുകളില്‍നിന്നു വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ ലഭിക്കും. താറാവുകളെ 2-3 വര്‍ഷംവരെ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്താം. താറുവകളുടെ വളര്‍ച്ച ദ്രുതഗതിയിലാണ്‌. താറാവുകള്‍ക്ക്‌ കോഴികളേക്കാള്‍ രോഗപ്രതിരോധശേഷിയും കൂടുതലാണ്‌. താറാവു വളര്‍ത്തലിനു കുറഞ്ഞ മുതല്‍ മുടക്കുമതിയാകും. കോഴിവളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള കെട്ടിടങ്ങളൊന്നും തന്നെ താറാവുവളര്‍ത്തലിനു ആവശ്യമില്ല. കുളങ്ങളോ അരുവികളോ ആവശ്യമില്ല. ഏതിനം താറാവുകളെയും എളുപ്പത്തില്‍ ഇണക്കാവുന്നതാണ്‌. അനുസരണയുള്ള പക്ഷിയായതിനാല്‍ പരിപാലിക്കാന്‍ അധികം ആളുകളുടെ ആവശ്യമില്ല. താറാവുകള്‍ വയലുകളുടെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കുന്നതോടൊപ്പം കീടങ്ങളെയും ഒച്ചുകളെയും നശിപ്പിക്കുന്നു. കോഴിയിറച്ചിയും മുട്ടയും കഴിക്കാത്തവര്‍ താറാവിറച്ചിയും മുട്ടയും ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ നല്ല മാര്‍ക്കറ്റ്‌ വിലയുണ്ട്‌. കോഴികളെയും മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്ത്‌ താറാവുകളെ വളര്‍ത്താം. താറാവുകളെ എളുപ്പത...