10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ... പാലക്കാട്: 10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു വിദേശത്തേക്കു കടത്താൻ ആന്ധ്രപ്രദേശിൽ നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി എച്ച്.ഹബീബിനെയാണു (35) സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ പരിശോധനയ്ക്കിടെ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയത്. നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്. വിദേശമലയാളിക്കു വേണ്ടി 10 കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്ന് ആർപിഎഫ് പറഞ്ഞു. ബാഗിനുള്ളിൽ തുണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചാണു പാമ്പിനെ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കിടെ ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. ഇരുതലമൂരി പാമ്പിനെ കൈവശം വച്ചാൽ സമ്പത
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി