മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്. മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്. ************************** ഇതിനിടയിൽ മ
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക