മലപ്പുറത്തെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തിന്റെ മൊഞ്ച് രാജു ഗാലക്സി വേങ്ങര പകർത്തിയ ഫോട്ടോസ് cherumukk ambal
മലപ്പുറത്തെ ചെറു മൂക്കിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തെ
മൊഞ്ച്
ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് മലപ്പുറം തിരുരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്.
മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍ ചുവപ്പ് പരവതാനി വിരിച്ച് വീണ്ടും ഒരു ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.
വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നു. കാറ്റിൻ്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത് . രാജു ഗാലക്സി വേങ്ങരരാണ് മനോഹര കാഴ്ചകൾ ക്യാമറയിൽ പകർത്തിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ