കണ്ണമംഗലം 19-ാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന
കെ മൂസ എന്ന കുഞ്ഞു അൽപ്പം മുമ്പ് മരണപ്പെട്ടു. രാത്രി എട്ട് മണിയോടെ മുക്കം MVR കാൻസർ സെൻ്ററിൽ വെച്ചായിരുന്നു അന്ത്യം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായിരുന്നു. കണ്ണമംഗലം മേമാട്ടുപാറ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മേമാട്ടുപാറ വാർഡിൽ നിന്ന് ഒരു പ്രാവശ്യവും വാളക്കുട വാർഡിൽ നിന്ന് രണ്ട് പ്രാവശ്യവും അദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2010-15 കാലഘട്ടത്തിൽ ആരോഗ്യം-വിദ്യാദ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ