"വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു ...!!!
" ഇതിന് എത്രയാ കൂലി "....?
അയാള്‍ ആദ്യം തല ഉയർത്തി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു
പിന്നെ സാവകാശം എന്നോട് പറഞ്ഞു
" സാര്‍ ... നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ്
എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ " ...?
തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു
" നിങ്ങള്‍ക്ക് അറിയാം...
ഇതിന് എന്തു കൂലി കൊടുക്കണമെന്ന് "
അതുകേട്ട് നിന്ന എന്റെ കാതിനോട് ആന്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ് എന്നോട് പറഞ്ഞു .
അയാൾക്ക് അതിനുള്ള പ്രതിഫലവും കൊടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അയാള്‍പറഞ്ഞ വാക്കിലെ അർത്ഥത്തിലേക്ക് ഞാന്‍ വെറുതെ
ഒന്ന് ആഴ്ന്നിറങ്ങുകയായിരുന്നു ....
കാരണം നമ്മള്‍ പലപ്പോഴും അങ്ങനെയാണ് ....
വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും
ഇല്ലതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി വലിയ മാനൃൻമാരാവും ....
പക്ഷേ ഒരുനേരത്തെ ആഹരത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്റെ മുന്നില്‍ നമ്മള്‍ നന്നായി വിലപേശും .....
പത്ത് രൂപ കൊടുക്കണം എന്ന് നമുക്ക് നിശ്ചയം ഉള്ളിടത്താണ് നമ്മള്‍ അഞ്ച് രൂപയില്‍ ഒതുക്കി വലിയ നേട്ടം ഉണ്ടാക്കി എന്ന് സംന്തോഷിക്കുന്നത് ....
ഏതു സഹായങ്ങളെയും വെറും ചെറിയ കൂലിയിൽ തർക്കിച്ച് പറഞ്ഞ് ഒതുക്കി കൊടുത്തു മടങ്ങുന്നവരാണ് നമ്മളിൽ പലരും ....
നമ്മള്‍ ഇങ്ങനെ വിലപേശി എടുക്കുന്ന ചെറിയ ലാഭം
ചിലപ്പോള്‍ അവന്റെ കുട്ടികളുടെ വിശപ്പിനെ കൂടുതല്‍ വളർത്തുമെന്ന് നമ്മള്‍ ചിന്തിക്കാറില്ല .....
അല്ലെങ്കില്‍ മനപ്പൂർവ്വം അതിനെ അവഗണിക്കുകയാണ്
നമ്മൾ ചെയ്യുന്നത് .... !
വിലപേശാം ...
പറ്റിക്കപ്പെടാതാരിക്കാൻ ....
പക്ഷേ ഒരുവന്റെ അദ്ധ്വാനത്തെ ,
വിശപ്പിനെ , ഇല്ലായ്മയെ , ചൂഷണം ചെയ്ത്
നാം നേടി എന്ന് കരുതുന്നതാണ്
നമ്മളിലെ ഏറ്റവും വലിയ നഷ്ടവും ....!
Copy..to
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ