ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറത്തെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തിന്റെ മൊഞ്ച് രാജു ഗാലക്സി വേങ്ങര പകർത്തിയ ഫോട്ടോസ് cherumukk ambal

മലപ്പുറത്തെ ചെറു മൂക്കിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തെ   മൊഞ്ച് ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് മലപ്പുറം തിരുരങ്ങാടി ചെറുമുക്ക്  വെഞ്ചാലി വയലിൽ  ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്. മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍  ചുവപ്പ് പരവതാനി വിരിച്ച് വീണ്ടും ഒരു  ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാറ്റിൻ്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത് . രാജു ഗാലക്സി വേങ്ങരരാണ് മനോഹര കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് ( ഫോട്ടോസ് പകർത്തിയത് ര

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് വീടുകളിലേക്ക്

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു. ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി എത്തുന്നത്. ഇക്കാരണത്താല്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ വീട്ടിന് സമീപം കൂട്ടിയിടാന്‍ പാടില്ല. വെള്ളം തേടിയാണ് ഇവ അടുക്കള ഭാഗം പോലെ നനവുള്ള പ്രദേശത്തേക്ക് എത്തുന്നത്. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായി എത്തുന്നതും. വീടിന്റെ പരിസരം വൃത്തിയാക്കി ഇടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടി വയ്ക്കരുത്. രാത്രിയില്‍ വരാന

മിസ്സ്‌ കേരളയെ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തി ഇനി പിടിക്കുകയോ അക്വാറിയം ഷോപ്പിൽ വിൽക്കുന്നതോ കുറ്റകരം | Denison barb, Denison's barb, Miss Kerala, red-line torpedo barb, or roseline shark Sahyadria denisonii

നമ്മുടെ കേരളത്തിലെ ജലാശയങ്ങളിൽ  കാണപ്പെടുന്ന മിസ്സ്‌ കേരള  മത്സ്യത്തെ   THE WILD LIFE പ്രൊട്ടക്ഷൻ  AMENDMENT BILL, 2021 ൽ  ഷെഡ്യൂൾ 1 ൽ ഉൾപെടുത്തിയിരിക്കുന്നു, അത് കൊണ്ട് ഈ മത്സ്യത്തെ ഇനി ആരെങ്കിക്കും പിടിക്കുകയോ, അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുകയോ ചെയുന്നത് കുറ്റകരമാണ്. കേരളത്തിലെ മത്സ്യങ്ങളിൽ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തുന്ന ആദ്യമൽസ്യമാണിത് കേരളത്തിലെ  ജലാശയങ്ങളിൽ വളരെ പെട്ടെന്ന് അന്യനിന്ന് പോയികൊണ്ടിരുന്ന  മിസ്സ്‌ കേരളയെയും, വാരൽ ഇനത്തിൽ പെട്ട മയിൽ വാഹയെയും പിടിക്കൽ  വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇപ്പോൾ കുറച്ച് കാലങ്ങളായി മിസ്സ്‌ കേരള എന്ന ചെങ്ങണിയൻ മത്സ്യത്തെ വ്യാപകമായി അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുന്നുണ്ട് ഈ നിയന്ത്രണം വന്നതോടെ വിൽപ്പന നടത്തുന്നത് കുറ്റകരമാവും. കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്. ചെങ്കണഞ

എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും latest news malayalam

പ്രഭാത വാർത്തകൾ 2022 | ജനുവരി 18 | ചൊവ്വ | 1197 |  മകരം 4 | പൂയം 1443 ജൂമാ:ആഖിർ 14 🔳പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. 🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.   🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മൂന്നു ദിവസത്തെ ശരാശരി രോഗവ്യാപനം 30 ശതമാനത്തില്‍ കൂടുതലായ ഈ ജില്ലകളില്‍ എല്ലാ പൊതുപരിപാടികളും നിരോധിച

വേങ്ങര ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി അടുക്കളമുറ്റത്ത് മുട്ടക്കോഴി പദ്ധതിയുടെ വിതരണോത്ഘാടനസം നിർവഹിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന അടുക്കളമുറ്റത്ത് മുട്ടക്കോഴി വിതരണം പദ്ധതി ഇന്ന്  രാവിലെ ഒന്നാം വാർഡ് (കൊളപ്പുറം ഈസ്റ്റ്) ൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ കെ.പി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു  ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് പൂച്യാപ്പു, മെമ്പർമാരായ മൊയ്തീൻ കോയ തോട്ടശ്ശേരി, മജീദ് മടപ്പള്ളി, റുബീന അബ്ബാസ്, ഖമർ ബാനു, വെറ്ററിനറി സർജൻ ഡോ. സനൂദ് തുടങ്ങിയവർ പങ്കെടുത്തു.

പെൻഷൻ ലഭിക്കുന്നവർ മൂന്നു ദിവസത്തിനകം BPL കാർഡ് ഉള്ളവർ ആണെന്ന് തെളിയിക്കാൻ ഉത്തരവ്

മുക്കം: സാമൂഹ്യ സുരക്ഷാ പെൻ ഷൻ കൈപ്പറ്റുന്നവർ ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖ മുവെയറിൽ ന്നു ദിവസത്തിനകം ഗ്രാമപഞ്ചായ ത്തിൽ ഹാജരാക്കാൻ നിർദേശം. ബാങ്ക് എക്കൗണ്ടുമുഖേന വാർദ്ധ ക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ എന്നി വ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താ ക്കളും ബി.പി.എൽ ആണെന്ന് തെ ളിയിക്കുന്ന രേഖയോ, മുൻഗണന രേ ഖപ്പെടുത്തിയ റേഷൻ കാർഡോ ഹാ ജരാക്കിയിരിക്കണം, പെൻഷൻ സോ രേഖപ്പെടുത്തുന്നതിനാ ണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവി ന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായ ത്തുകൾ അറിയിപ്പിലുണ്ട്. അപ്രായോ ഗികവും അവ്യക്തവും ഏറെ ബുദ്ധി മുട്ടിക്കുന്നതുമായ നിർദേശം പരക്കെ ആശങ്ക വരുത്തിയിട്ടുണ്ട്. ധൃതിപ്പെട്ട് ബി.പി.എൽ രേഖ ആവശ്യപ്പെട്ടതിൽ ദുരൂഹതയുമുണ്ട്. ക്ഷേമപെൻഷനു കൾക്ക് ബി.പി.എൽ ആണെന്നു തെ ളിയിക്കുന്ന രേഖ വേണ്ട. ഏതു വി ഭാഗമാണോ അതുമായി ബന്ധപ്പെട്ട രേഖകളും വരുമാന സർട്ടിഫിക്കറ്റും മതി. പിന്നെയെന്തിന് ബി.പി.എൽ ആണെന്നു തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്നു. ബി.പി.എൽ അ ല്ലാത്തവരുടെ പെൻഷൻ നിറുത്തലാ ക്കാനുള്ള നീക്കമാണെന്നു സംശയ മുയർന്നിട്ടുണ്ട്.

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരവും ചികില്‍സാ സഹായവും ലഭിക്കാൻ ചെയേണ്ടത്

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ചികിത്സാ ചെലവിനായ

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ VVC വലിയോറ ഫൈനലിൽ പ്രവേശിച്ചു

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ ഫൈനലിൽ പ്രവേശിച്ചു  ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേരിയ മത്സരത്തിൽ   വിജയികളായി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു പതിനെട്ടാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി യെ നേരിടുന്നു 

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ  എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. KYDF ഫുട്ബോൾ അക്കാദമിയാണ് ചേറൂർ സ്കൂളിനെ പരിശീലിപ്പിക്കുന്നത്.

വായോ പോഷണ കിറ്റ് വിതരണം ചെയ്തു VENGARA

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ  സഹായത്താൽ വയോ പോഷണ കിറ്റ് വിതരണം ചെയ്‌തു. ഇത് രണ്ടാം തവണയാണ് സായംപ്രഭയിലെ മുതിർന്ന പോരന്മാർക്ക് കിറ്റ് നൽകുന്നത്.  ജില്ലയിൽ രണ്ടാം തവണ കിറ്റ് വിതരണം ആദ്യം  വേങ്ങര ഗ്രാമപഞ്ചായത്തിലാണ്. ബദാം, എള്ള്, മുതിര, ശർക്കര, ഓട്സ്, നെയ്യ്, വെളിച്ചെണ്ണ, പാൽപ്പൊടി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ  2500 രൂപയിലേറെ വിലമതിപ്പുള്ള കിറ്റാണ് നൽകിയത്.  വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ  അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വായോ പോഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചാപ്പു മുഖ്യാതിഥിയായി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുകുമാരി, സായംപ്രഭാ ഇമ്പ്ളിമെന്റ  ഓഫീസറായ icds സൂപ്പർവൈസർ പുഷ്പ,സാഹിന, കെയർ ഗിവർ ഇബ്രാഹീം എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

കഞ്ഞിപുരയിൽ വാഹനത്തിനു തീപിടിച്ചു video കാണാം

 കഞ്ഞിപ്പുര:  ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു കഞ്ഞിപ്പുരക്കും കരിപ്പോളിനും മധ്യേയാണ് ഇന്ന് വെള്ളി പകൽ 11 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിന് വന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർവാനാണ് കത്തി നശിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് ട്രാവലർവാനാണ് കത്തി നശിച്ചത് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല കഞ്ഞി പുരയിൽ വാഹനത്തിനു തീ പിടിച്ചു വീഡിയോ കാണാം 

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻരക്ഷകരായി സ്റ്റാഫ്‌ നഴ്‌സ്‌ ലിജി എം അലക്സ്

അഭിമാനം ലിജി എം അലക്സ്... ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച  സ്റ്റാഫ്‌ നഴ്‌സ്‌  ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു  കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട്  എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ്‌ എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ്‌ കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി.  യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട്  യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക്  യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് CPR കൊടുക്കാൻ ആരംഭിച്ചു. മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തുന്

സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നേടാം job interview

*DDUGKY-കുടുംബശ്രീ* ദയവായി എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക.. *സൗജന്യ തൊഴിൽ പരിശീലനവും ജോലിയും* _______________________________    *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* _______________________________ കേന്ദ്ര-കേരള സർക്കാരുകളുടെ സഹകരണത്തോടെ *കുടുംബശ്രീ* നടത്തുന്ന *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ▪️ പഠനം പൂർണ്ണമായും സൗജന്യം. ▪️ സൗജന്യ താമസ സൗകര്യം, ഭക്ഷണം. ▪️ പഠനശേഷം ജോലി ഉറപ്പ്. ▪️ ഗവൺമെൻറ് സർട്ടിഫിക്കേറ്റ്. ▪️സൗജന്യ പഠനോപകരണങ്ങൾ, യൂണിഫോം. ▪️ കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. _______________________________ *മലപ്പുറം* ജില്ലയിലെ *പെരിന്തൽമണ്ണ -ചെറുകര* യിൽ പ്രവർത്തിക്കുന്ന അംഗീകൃത DDUGKY സ്ഥാപനമായ അമ്മ ചാരിറ്റബിൾ ട്രസ്റ്റി ലൂടെയാണ് പരിശീലനം നൽകുന്നത്. അഡ്മിഷൻ ചെയ്യുന്നതിനായി വിളിക്കൂ.. Ph: 9567600364, 9400824898

മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത് IUML

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ അംഗങ്ങൾക്ക് സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്സഭയിലെ ലീഗ് എംപിമാർ. ഡാറ്റാ വെബ്സൈറ്റായ ഫാക്ട്ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്സഭയിലുള്ളത്. പത്ത് എംപിമാരുള്ള ബഹുജൻ സമാജ്വാദി പാർട്ടി(ബിഎസ്പി), 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡ് എന്നിവയാണ് മൂന്ന് എം.പിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പിറകിലുള്ളത്. ഒന്നാം സ്ഥാനത്ത് ലീഗ് തന്നെ.  സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയിൽ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയിൽ കോൺഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എൻസിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവ

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 20 | തിങ്കൾ | 1199 | ഇടവം 6 | ചിത്തിര l 1445 l ദുൽഖഅദ് 11 ➖➖➖➖➖➖➖➖ ◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണെന്ന സര്‍ക്കാര്‍ അറിയിപ്പല്ലാതെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ◾ രാജ്യത്തെ 49 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെട

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇