ജനന മരണ രജിസ്ട്രേഷന് 1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന് നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന് നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള് രജിസ്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി