ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ വേങ്ങരയിലും കര്‍ശനമായി നടപ്പിലാകും

ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് വേങ്ങര പോലീസ്അറിയിച്ചു. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5  വരെ നിരീക്ഷണത്തിനായി പോലീസ് പെട്രോളിങ്ങ് ശക്തമാകക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ പറഞ്ഞ അതെ സമയം  വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമാ യി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന കർശനമാക്കും. ഇന്നും നാളെയും ജില്ലയിലെ റോഡുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് വിഭാഗവും തിരൂരങ്ങാടി, മലപ്പുറം, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന നടത്തും. പുതുവത്സരദിന ത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. ഒമിക്രോൺ ഭീഷണി, നിയന്ത്രണഘട്ടത്തിലേക്ക് കേരളം; പത്ത് മണി മുതൽ രാത്രി കർഫ്യു, അറിയേണ്ടതെല്ലാം തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത

വേങ്ങര പഞ്ചായത്തിന്റെ ഭരണസമിതി നിലവിൽവന്നിട്ട് ഇന്നത്തേക്ക് ഒരുവർഷം പഞ്ചായത്ത് പ്രസിഡന്റ്ന്റെ..

ഇന്ന് ഡിസംബർ 30 മറക്കാനാവാത്ത ദിവസം!.. കഴിഞ്ഞ വർഷം ഇതേ നാൾ.. അന്ന് രാവിലെ വളരെ ഉന്മേഷത്തോടെ സന്തോഷത്തോടെ വലിയ പ്രതീക്ഷകളോടെ അന്നുദിച്ച സൂര്യനെപോലെ ജ്വലിച്ച് നിന്ന്, ആഹ്ലാദത്തിൽ എല്ലാവരെയും നമ്മുടെ അധികാര കിരീടം ചൂടുന്ന ചടങ്ങ് കാണാൻ.. ആ മഹത്തായ ചടങ്ങിൽ ഒരു താരമായി നാം സത്യപ്രതിജ്ഞ ചൊല്ലുന്നത് കണ്ട് സായൂജ്യമടഞ്ഞ നമ്മുടെ മിത്രങ്ങളും ശത്രുക്കളും തിങ്ങി നിറഞ്ഞ സദസ്സ്. ഇന്ന് ആ സുവർണ്ണ ദിനത്തിന് ഒരു വർഷം പൂർത്തിയായിരിക്കുന്നു. എത്ര എളുപ്പമാണ് ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു പോയത്! ഇതിനിടയിൽ ആ പൊൻ കിരീടം ചില പ്രതിസന്ധി ഘട്ടങ്ങളിൽ മുൾകിരീടമായും തോന്നിയ നിമിഷങ്ങൾ കടന്നുപോയിട്ടുണ്ട്!. കോവിഡ് മഹാമാരിയെ നമ്മുടെ പ്രദേശത്തെ സമൂഹത്തെ സംരക്ഷിക്കാൻ ഓടിനടന്ന പ്രയാസത്തേക്കാൾ പലപ്പോഴും വെല്ലുവിളിയായത് സ്വന്തം തട്ടകത്തിൽ എതിരാളികളെക്കാളും നമ്മുടെ പദവിയിൽ അസഹിഷ്ണുതയുള്ള സ്വന്തം ചേരിയിലെ ബാഹ്യ മിത്രങ്ങളായിരുന്നു! കോവിഡിനെക്കാളും മാരകമായിരുന്നു അതിൽ പലരുടെയും സമീപനം. അതോടൊപ്പം നമ്മെ സഹായിച്ച പിന്തുണച്ച പ്രോത്സാഹിപ്പിച്ച പ്രതിസന്ധികളിൽ നമ്മോടൊപ്പം ആത്മവിശ്വാസവും കരുത്തും പകർന്ന നല്ല

പുത്തനങ്ങാടിയിൽ വീണ്ടും വാഹനാപകടം വാഹനം കടയിലേക്ക് പാഞ്ഞുകയറി

പുത്തനങ്ങാടിയിൽ വീണ്ടും വാഹനാപകടം വാഹനം കടയിലേക്ക് പാഞ്ഞുകയറി വലിയോറ പുത്തനങ്ങാടി കച്ചേരിപടി റോഡിലെ ടീ ലാന്റിന്റെ കൗണ്ടറിലേക്ക് വാഹനം നിയത്രണം വിട്ട് ഇടിച്ചു കയറി ഇന്ന് അതിരാവിലെ കോഴികളുമായി വന്ന tata ace വണ്ടിയാണ് അപകടത്തിൽ പെട്ടത്, അപകടത്തെ തുടർന്ന് ടീ ലാ‌ൻന്റിന്റെ കൗണ്ടർ തകരുകയും സമീപത്തുള്ള കെട്ടിടത്തിന്ന് കെടുപാടുകൾ സംഭവിക്കുകയും ചെയ്തുതു, അപകടത്തിന്ന് കാരണം ഡൈവർ ഉറങ്ങിയതാണന്നാണ് നിഗമനൻ അപകടത്തിൽ വാഹനത്തിന്നും കെടുപാടുകൾ സംഭവിച്ചിടുണ്ട്

ജനുവരി 1മുതൽ കുട്ടികൾക്കുള്ള വാക്സിനേഷന്ന് രജിസ്റ്റർ ചെയേണ്ട വിധം | covid-19 vaccination for children

കുട്ടികൾക്കുള്ള വാക്സിനേഷൻ എങ്ങനെ രജിസ്റ്റർ ചെയ്യണം? ► www.cowin.gov.in വെബ്സൈറ്റ് സന്ദർശിച്ച് തിരിച്ചറിയൽ രേഖയും, വ്യക്തിഗതവിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക COVID-19 VACCINATION ► Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്

അങ്കണവാടികൾ തുറക്കുന്നു ക്രമീകരണം ഇങ്ങനെ

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.  9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം.  ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.. Today update അങ്കണവാടികൾ ഇപ്പോൾ തുറക്കേണ്ടതില്ല  സംസ്ഥാനത്തെ അങ്കണവാടികൾ കുട്ടികളെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിപ്പിക്കുവാൻ നൽകിയ ഉത്തരവ് പിൻവലിച്ചു. ജനുവരി മൂന്നു മുതൽ അങ്കണവാടികൾ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 1.5 മീറ്റർ അകലത്തിൽ കുട്ടികളെ ഇരുത്തി  ആഴ്ചയിൽ 6 ദിവസവും 9:30 മുതൽ 12:30 വരെയുള്ള  സമയത്തിൽ പ്രവർത്തനം ക്രമീകരിക്കാൻ

കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി; ഉപയോഗം സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൾനുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ മെർക്ക് കമ്പനിയുടെ ഗുളിക മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നൽകിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നൽകിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. *മോൽനുപിറാവിർ പ്രവർത്തിക്കുന്നത് എങ്ങനെ?* ആൻറിവൈറൽ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോൽനുപിറാവിർ. വൈറസിന്റെ ജനിതക കോഡിലെ പിശകുകൾ വഴി രോഗം വർധിക്കുന്നത് തടയുകയാണ് ചെയ്യുക. *എത്രമാത്രം ഫലപ്രദം?* രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിർമാതാക്കളായ മെർക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ മൂന്നാം ക്ലിനിക്കൽ ട്രെയ

വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രതികരിക്കുക - സിപിഐ(എം) വേങ്ങര ലോക്കൽ കമ്മിറ്റി

വേങ്ങര പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ ഭരണ സമിതി അംഗങ്ങളുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണ മാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണ സമിതിക്ക് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലല്ല താല്പര്യമെന്നത് ജനങ്ങൾക്കാകെ ബോധ്യമായതാണ്. ഭവനം, കൃഷി, ശുചീകരണം, ദുർബല വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഈ ഭരണ സമിക്ക് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും അഴിമതിയിലൂടെ പരമാവധി വെട്ടിവിഴുങ്ങുക എന്നതിലാണ് ഭരണ സമിതി അംഗങ്ങളുടെ മത്സരം. കുടുംബങ്ങൾക്ക് ബയോബിൻ നൽകുന്നതിന് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ പദ്ധതി നേരത്തെ അംഗീരിക്കുകയും ജനങ്ങളിൽ നിന്നും ഗുണഭോക്ത് വിഹിതം പിരിച്ചെടുക്കുകയും ബയോബിൻ സർക്കാർ ഉടമസ്ഥതയിലുള്ള മുണ്ടൂരിലെ ഐആർടിസിയിൽ നിന്നും വാങ്ങിക്കാൻ ഓർഡർ നൽകുകയും ചെയതിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ എഴുപത് അതിന് ശേഷം ലക്ഷം ഫണ്ട് ലഭിച്ചതിൽ ഇരുത്തി രണ്ട് ഇതിലേക്ക് മാറ്റാം എന്ന് രൂപയുടെ ലക്ഷം കൂടി കണ്ടപ്പോഴാണ് ഭരണസമിതിക്ക്

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധ ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിം ലീഗ്

വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോൾ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. - അദ്ദേഹം വ്യക്തമാക്കി.  മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒൻപതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേരെ കൊ

പാണക്കാട് കുടുംബത്തെ കുറിച്ചു പറയുന്ന സിനിമയുടെ കഥാകൃത്ത് നബീൽ അഹമ്മദ്‌ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു

പാണക്കാട് കുടുംബത്തിന്റെ നിലപാടുകളും, കർമങ്ങളും  സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് എല്ലാകാലത്തും നൽകിയിട്ടുള്ളത്. അത്തിമുത്തുവിന്റെയും മാലതിയുടെയും കാര്യത്തിൽ സംഭവിച്ചതും ആ നന്മയുടെ ആവർത്തനമാണ്. ആ സംഭാവത്തെ  ആസ്‌പദമാക്കി നിർമ്മിച്ച സിനിമയുടെ കഥാകൃതാണ്  നബീൽ അഹമ്മദ്‌ മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സിനിമയുടെ ഇതിവൃത്തം. തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടുകോട്ട സ്വദേശി അർജുൻ മാരിമുത്തുവിനെ  കൊലക്കയറിൽനിന്ന്  രക്ഷിച്ചതു മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലായിരുന്നു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുകയ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്ത

വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റം; പ്രസിഡന്റ് ഇറങ്ങിപ്പോയി 44 ലക്ഷം രൂപ ചെലവഴിച്ച് ബയോ ബിൻ വാങ്ങിയതുമായി ബന്ധപ്പെട്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത് വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. അഭിപ്രായഭിന്നതകൾ ക്കിടയിൽ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി. ഹസീന ഫസൽ ഇറങ്ങിപ്പോയി. ബയോ ബിൻ വാങ്ങു ന്നതുമായി ബന്ധപ്പെട്ടുണ്ടായ അ ഭിപ്രായഭിന്നതകൾക്കിടയിലാണ് പ്രസിഡന്റ് രോഷാകുലയായി ഇ റങ്ങിപ്പോയത്. ബയോ ബിൻ വാങ്ങാൻ അനുവദിച്ച 44 ലക്ഷം പയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വഴക്കും വാക്കേറ്റ വുമുണ്ടായത്. . സർക്കാർ ഏജൻ സിയായ ഐ.ആർ.ടി.സിയിൽനിന്ന് ബയോ ബിൻ വാങ്ങാൻ നേരത്തെ  തീരുമാനിച്ചത് പ്രകാരം ഓർഡർ നൽകുകയും  ബിന്നുകൾ എത്തിക്കുകയും ചെ യ്തിട്ടുണ്ട്. അതിനിടയിലാണ് ബയോ ബിൻ വാങ്ങാൻ ഇ-ടെൻഡർ വിളിക്കണമെന്ന് പ്രസിഡന്റ് കെ. പി. ഹസീനയും ഏതാനും മൊബർമാരും യോഗത്തിൽ ആവശ്യ പ്പെട്ടത്.   തിങ്കളാഴ്ചയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സാക്ഷ്യം വഹിച്ചത് അ പൂർവ രംഗങ്ങൾക്ക്. 17 ഭരണകക്ഷി അംഗങ്ങളൊ ന്നാകെ പ്രസിഡന്റിനെതിരെ തിരിഞ്ഞെങ്കിലും ഒന്നിനും വഴങ്ങാതെ പ്രസിഡന്

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.100 നന്മ മനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 73 പേർ രക്തദാനം ചെയ്തു.  ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, രക്ഷാധികാരി യൂസഫ് അലി പുതുപറമ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയക്കൽ .തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര,  എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, ഉനൈസ് സ്വാഗതമാട്, ഷബീർ , ഇസഹാഖ്, അഫ്സൽ , സനൂപ് തെയ്യാല, ഫവാസ് , ഉസ്മാൻ , സൽമാൻ വലിയോറ, ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ അലവി വൈരങ്കോട്, റുക്സാൻ, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ബിൻസി, ഫിദ, സുബ്ന, സനിത , ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷറഫുദീൻ ആലങ്ങാടൻ  , മറ്റ് എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു.

PYS പരപ്പിൽപാറ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര : പരപ്പിൽ പാറ യുവജന സംഘം (പി വൈ എസ് ) ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ റസ്ക്യൂടീം  ,സിവിൽ ഡിഫൻസ്  അംഗങ്ങളും ചേർന്ന് ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ - ഹനീഫ ഉൽഘാടനം ചെയ്തു.  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് ഉപദേശക സമിതി അംഗം ഗംഗാധരൻ കക്കളശ്ശേരി, അസീസ് കൈപ്രൻ, മുഹ്‌യദ്ധീൻ കീരി  എന്നിവർ പ്രസംഗിച്ചു.   മലപ്പുറം ഫയർ റസ്ക്യൂ ഓഫീസർമാരായ ബാലചന്ദ്രൻ ,മുരളി എന്നിവർ ഫയർ സ്കൂ ക്ലാസും, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ വി,അനൂപ് വെണ്ണില,അൻവർ എം , എന്നിവർ പ്രാഥമിക ശുശ്രൂഷ ക്ലാസിനും നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് മലപ്പുറം സിവിൽ ഡിഫൻസ് അംഗമായി പാസ്സ് ഔട്ട് ആയി പുറത്തിറങ്ങിയ ക്ലബ്ബ് അംഗം ഷിജി പാറയിൽ-നും സൈക്കിൾ മാർഗം ലഡാക്കി പോയി തിരിച്ചെത്തിയ ക്ലബ്ബ് അംഗം മുഹമ്മദ് ഷബീബിനെയും ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് ചെള്ളി, അദ്നാൻ ഇരുമ്പൽ, അസ്ക്കർ കെ കെ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം

സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം തിരുവനന്തപുരം.ഓമിക്രോൺ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി 3 വരെയാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷങ്ങൾക്കും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. രാത്രികാലങ്ങളിലെ ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.

അഞ്ചുകണ്ടൻ അബുഹാജിയെ JCI വേങ്ങര ടൗൺ ആദരിച്ചു

വേങ്ങര: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (JCI )"ഇംപാക്റ്റ് 2020-2030" പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട  കർഷകദിനാചരണത്തിന്റെ ഭാഗമായി അക്വാപോണിക്സ് കൃഷിയിലൂടെ ശ്രദ്ധേയനായ വലിയോറ പുത്തനങ്ങാടിയിലെ അഞ്ചു കണ്ടൻ അബുഹാജിയെ  JCI വേങ്ങര ടൗൺ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജെ സി ഐ വേങ്ങര മുൻപ്രസിഡന്റുമാരായ ജെ സി ഷൗക്കത്ത് കൂരിയാട്, ജെ സി റഹീം പാലേരി വേങ്ങര,എലെക്ട് സെക്രട്ടറി 2022 ജെ സി ഷഫീഖ് അലി വലിയോറ എന്നിവരുടെ സാനിധ്യത്തിൽ 2022 എലെക്ട് പ്രസിഡന്റ്‌ ജെ സി ഷാഫി ജിടെക് മൊമെന്റോ കൈമാറി.

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ