9/3/19

വലിയോറ വോളി ലീഗ് ഇന്ന്

വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ തങ്ങൾ മാസ്റ്ററുടെ യാത്രയപ്പ് സമ്മേളനത്തിനോടനുബന്ധിച്ചു VVC വലിയോറ സംഘടിപ്പിക്കുന്ന വലിയോറ വോളി ലീഗ് 2019 ഇന്ന് 4:30 മുതൽ VVC ഗ്രൗണ്ടിൽ.മത്സരത്തിൽ ജില്ലയിലെ മികച്ച 32 കളിക്കാർ പങ്കെടുക്കും

6/3/19

പരീക്ഷയെ പേടിയാണോ നിങ്ങൾക്...*

*പരീക്ഷയെ പേടിയാണോ നിങ്ങൾക്...*
*പരാജയഭീതി ആണോ നിങ്ങൾക്...*
*എങ്കിൽ നമുക്ക് ഒരുമിച്ചൊരുങ്ങിയാലോ...*

*SSLC,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി* *KASMA ക്ലബ്‌ കൂരിയാട് സംഘടിപ്പിക്കുന്ന* *EXAM Preparation ക്ലാസ്സ്‌ മാർച്ച്‌ 10 ഞായറാഴ്ച 9 മണിക്ക് കൂരിയാട് അങ്കണവാടി യിൽ വെച്ച് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും JCI India zone ട്രൈനറും ആയ ശ്രീ നവാസ് കൂരിയാടിന്റെ നേത്രത്വത്തിൽ  നടത്തപ്പെടുന്നു.മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.*

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ









1/3/19

നികുതി ദായകരുടെ ശ്രദ്ധക്ക്


*വേങ്ങര*
*പിഴ പലിശ കൂടാതെ നികുതി അടവാക്കാന്‍ ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 31 വരെ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തി ജപ്തി, പ്രൊസിക്യുഷന്‍ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്*.

*നികുതി ദായകരുടെ സൌകര്യാര്‍ത്ഥം മാര്‍ച്ച് മാസത്തിലെ ഞായര്‍, രണ്ടാം ശനി ഉള്‍പ്പടെയുള്ള എല്ലാ ഒഴിവ് ദിവസങ്ങളിലും വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നികുതി സ്വീകരിക്കുന്നതായിരിക്കും.*
                                                                     *_

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ








28/2/19

വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയെന്ന് വേങ്ങര കെഎസ്ഇബി

*
1/3/19 വെള്ളി വേങ്ങര അമ്മാഞ്ചേരി ഉത്സവം കാളവരവിനോട് അനുബദ്ധിച്ച് കൂരിയാട് മുതൽ വേങ്ങര കുറ്റാളൂർ വരെ  3 മുതൽ രാത്രി 10 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത യുണ്ടന്ന് വേങ്ങര കെ എസ് ഇ ബി അറിയിച്ചു...

25/2/19

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍-ആശാരിപ്പടി ജലനിധി കുടിവെള്ളപദ്ദതി ഉദ്ഘാടനം ഫെബ്രുവരി 27 ന്


പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അദ്ദ്യക്ഷതയില്‍ ബഹു: വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ ശ്രീ: കെ.എന്‍.എ ഖാദർ നിര്‍വഹിക്കും . ആശാരിപ്പടി ജല നിധി ടാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ആര്‍.പി.ഡി മലപ്പുറം ശ്രീ : ഹൈദരലി ഡിജിറ്റൽ റീഡിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും . പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികൾ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും . പ്രസ്തുത ചടങ്ങിലേക്ക് മുഴുവൻ ജലനിധി ഉപഭോക്താക്കളെയും നാട്ടുകാരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു .

പറപ്പൂര്‍ പഞ്ചായത്ത് ഒന്ന് വാര്‍ഡ്  , രണ്ടാം വാര്‍ഡിലെ എരുമപ്പുഴ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശത്ത് 6.5 കിലോമീറ്റർ വിതരണ ലൈന്‍ സ്ഥാപിച്ച് 338 കണക്ഷൻ നല്‍കി 2017 മാര്‍ച്ച്  7 മുതൽ വിതരണം നടത്തുന്ന പദ്ദതിക്ക് കടലുണ്ടി പുഴയിലെ ഇല്ലിപുലാക്കല്‍ ചെവിടിക്കയത്ത് സ്വന്തമായി കിണര്‍ , രണ്ട്   HP മോട്ടോർ, 1 Spare,
7 ലക്ഷം മുടക്കി സ്വന്തമായി Transformer, 2 KM പമ്പിങ്ങ് മെയിൻ,
6.5 Km distribution line, 50000 ലിറ്റർ ടാങ്ക്,
10000 ലിറ്റർ ഓവർ ഫ്ലോടാങ്ക് , Automatic Chlorination, Computer billing തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി  എല്ലാ  ദിവസവും ജലവിതരണം നടത്തുന്നു.
2014 ഫെബ്രുവരി 12 മുൻ വാര്‍ഡ് മെമ്പര്‍ പറങ്ങോടത്ത് ജമീല മുഹമ്മദ് കുട്ടി പ്രവർത്തി ഉദ്ഘാടനം നിര്‍വഹിച്ചതാണ് ഇല്ലിപുലാക്കല്‍ ആശാരിപ്പടി ജലനിധി കുടിവെള്ള  പദ്ദതി .
കെ.പി . കുഞിമുഹമ്മദ് നല്‍കിയ ഒന്നര സെന്റ് സ്ഥലത്താണ് പദ്ദതിക്കായുള്ള ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് . ടാങ്കിന് ആവശ്യമായ പകുതി സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു .
എ.എസ്‌ ഒരു കോടി രൂപ ചെലവിൽ ( 12 ലക്ഷം റോഡ് നന്നാക്കല്‍ ഉള്‍പ്പെടെ) ചെലവ് വന്ന പദ്ദതിക്ക് 75% ഫണ്ട് ജലനിധി (ലോകബാങ്ക് ) , 15 % ഫണ്ട് പറപ്പൂര്‍ പഞ്ചായത്ത് , 10 % ഫണ്ട് പദ്ദതി ഗുണഭോക്താക്കളുടെ വിഹിതവുമാണ് ചെലവഴിച്ചത് .