22/02/2019

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
21/02/2019

വേങ്ങരഅമ്മാഞ്ചേരിക്കാവിൽ താലപ്പൊലി കുറിച്ചു


*
വേങ്ങര:അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി കുറിയ്ക്കൽ ചടങ്ങ് നടന്നു. പ്രത്യേക പൂജകൾക്ക്‌ശേഷം അണിഞ്ഞൊരുങ്ങിയ കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി. ഇവിടെവെച്ച് ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാൻ കോമരത്തിന് തറവാട്ടുകാർ അനുവാദം നൽകി. എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
അടുത്തദിവസങ്ങളിൽ കോമരം ദേശത്തെ വീടുകൾ കയറിയിറങ്ങി ദേശത്തുള്ളവരെ ഉത്സവത്തിന് ക്ഷണിക്കും. ദേശത്തെ അവകാശികളായവരും പൊയ്‌ക്കുതിരകളുമായി വീടുകൾ കയറിയിറങ്ങും. മാർച്ച് ഒന്നിനാണ് താലപ്പൊലി.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


20/02/2019

അറിയിപ്പ്വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി വേങ്ങരയിലേ കർഷകരുടെ വീടുകളിൽ ജൈവ വളം നിർമ്മിക്കുന്ന ആവശ്യത്തിലേക്ക് മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിച്ചു നൽകുന്നു. താല്പര്യമുള്ള  ഗുണഭോക്താക്കൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ 27-02-2019 ന് മുമ്പായി ഭൂനികുതി രസീതിന്റെ പകർപ്പുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Cont No. : 9947777610

19/02/2019

കുടുംബസംഗമം സംഘടിപ്പിച്ചു


 ഊരകം ഗ്രാമപഞ്ചായത്ത് പരിരക്ഷ രോഗി കുടുംബസംഗമത്തിൽ സജീവ സാന്നിധ്യമായി ട്രോമോകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ പരിപാടി  അഡ്വക്കേറ്റ് കെഎൻഎ ഖാദർ സാഹിബ് ഉത്ഘാടനം നിർവഹിച്ചു
18/02/2019

കൊളപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ. കൊലപ്പെടുത്തിയ കമ്മ്യൂണിസ്ററ്
ഭീകരതക്കെതിരെ
 കൊളപ്പുറത്ത് -
പ്രതിഷേധ പ്രകടനം നടത്തി
കടേങ്ങൽ അസീസ് ഹാജി ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ
മൊയ്തീൻ കുട്ടി ഹംസ'തെങ്ങിലാൻ മുസ്തഫ പുള്ളിശ്ശേരി
 റിയാസ് കല്ലൻ ഹുസൈൻ ഹാജി.സി കെ ആലസ്സൻകുട്ടി അനസ് മമ്പുറം.
പി പി അലി നേത്രത്വം നൽകി

കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി


*കാസർകോട് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തിഹർത്താൽ വേങ്ങരയിൽ ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ

ഹർത്താൽ വേങ്ങരയിൽ  ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ വേങ്ങരയിൽ നിന്നും മഞ്ചേരി പരപ്പനങ്ങാടി കുന്നുംപുറം കോട്ടക്കൽ മുതലമാട് പാക്കടപ്പുറായ എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്നുണ്ട്  കോഴിക്കോട് ഭാഗത്തേക്ക് അല്പം ബസുകൾ കുറവുണ്ട്

കൂരിയാട് പാടത്തേക്ക് വാൻമറിഞ്ഞു 3 പേർക്ക് പരിക്ക്
കൂരിയാട് :ഇന്ന് രാവിലെ കൂരിയാട് പാടത്തേക്ക് വാഹനം മറിഞ്ഞു മുന്ന് പേർക്ക് പരിക്ക്  പരിക്ക് പറ്റിയവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്കും,തിരുരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

17/02/2019

അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒരു നമ്പർ- 112

പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ  അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ  വിളിക്കുന്ന 100 എന്ന നമ്പർ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്.  അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി. 

100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഇനി മുതൽ  എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന സിമ്മുകളുള്ളതോ ആയ മൊബൈൽ ഫോണുകളിൽ നിന്നുവിളിച്ചാലും ലാൻഡ് ഫോണുകളിൽ നിന്നു വിളിച്ചാലും സേവനം ലഭ്യമാകും. ഈ പദ്ധതി പൂർണമായി നടപ്പിലാക്കുന്നത് വരെ 100, 101 എന്നീ നമ്പറുകളിലെ സേവനം തുടരുന്നതാണ്.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ16/02/2019

തെരുവ് നായയുടെ ആക്രമണം നിരവതിപേർ ആശുപത്രിയിൽ


അബ്ദുറഹ്മാൻ നഗർ ബസാർ, കക്കാടംപുറം, കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിലായി ആറു പേരെ  ഒരു തെരുവ് നായ ഇന്ന് (16/02/2019) കടിച്ച് പരിക്കേൽപ്പിച്ചിരിക്കുന്നു. നായയുടെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ നായ മറ്റേതെങ്കിലും നായകളെയോ മൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ കാര്യമായി എന്തെങ്കിലും അതീവ കരുതലോടെയും ജാഗ്രതയോടെയും ഉടനെ ചെയ്തില്ലെങ്കിൽ വൻവിപത്തായിരിക്കും ഇവിടെത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക.

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് വേങ്ങര

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച്  ഇന്ന് വൈകുന്നേരം 6.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ മെഴുക് തിരിതെളിച്ചു ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തരും,വേങ്ങര പോലീസും,ട്രോമോ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും,ERF പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു