സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്. എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%) വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല – പത്തനംതിട്ട (98.82) വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (89.65) വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36) വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല – വയനാട് (89.65) പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം – 91.95 പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം – 82.55 മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം - 96.28 ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം – 98.64 ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം – 75.85 100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം – 1174 ഇതിൽ സർക്കാർ ഹൈസ്കൂളുകൾ - 405 (377) സർക്കാർ സ്കൂളുക
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.