വേങ്ങര :വാളയാറിൽ കാറപകടത്തിൽ പെട്ട് വേങ്ങര സ്വാദേശിമരണപെട്ടു. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ മകൻ ജംഷാദ് നസിരി (34) ആണ് മരണപ്പെട്ടത്. ചേറൂർ സ്വദേശി ഖാൻ ബാവ എന്നറിയപ്പെടുന്ന ബാവ മാരക പരിക്കുകളോടെ ചികിത്സയിലാണ്. തിരിപ്പൂരിലേക്ക് പോകുന്ന വഴിമധ്യേ എതിരെ വന്ന ഇന്നോവ കാറുമായി ഇവർ സഞ്ചരിച്ച ഹ്യുണ്ടായി കാറ് കൂട്ടിയിടിക്കുകയായിരുന്നു .
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക