ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഭൂചലനത്തിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിലും ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്ന് വൈകിട്ടുണ്ടായത്. വെല്ലൂരിന് 50 കി.മി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കര്‍ണാടകയിലെ ചിക്കബല്ലാപുരയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്നലെയും ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.9 ഉം 3 ഉം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബംഗളൂരുവിന് 70 കി.മി വടക്കു വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ നവംബര്‍ 29 നും തമിഴ്‌നാട്ടില്‍ വെല്ലൂരിന് വടക്കായി ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. (credit : Metbeat Weather )

ഭാര്യയെ ശല്യം ചെയ്തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചു.

 ‼️ *വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത്.* ‼️ വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അനാസ്ഥയെന്നാരോപിച്ച് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വണ്ടൂരിൽ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയത് . ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മർദ്ദിച്ചുവെന്നാണ് പരാതി . ഹാഷിം നൽകിയ പരാതിയിൽ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സിപിഎം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വണ്ടൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അക്രമികളെ ഉടൻ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ് പുതിയ 5 മാറ്റങ്ങൾ ഇവയാണ്

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.   *കോളിം​ഗ് ഇന്റർഫേസ്*  വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്. പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ മാറ്റങ്ങൾ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.  *എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ*  പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിക്കേഷനെല്ലാം എൻഡ്- ടു-എൻഡ് എൻക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്ന മറ്റൊരു മാറ്റം.  *ക്വിക്ക് റിപ്ലൈ*  ഉപയോക്താക്കൾക്ക് വരുന്ന സന്ദേശങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നതിനായി ഒരു ഫീച്ചർ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങൾ കുറച്ചുകൂടി എളുപ്പമാകും. ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സ...

ഇന്നത്തെ പ്രധാനവർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

2021 | ഡിസംബർ 23 | 1197 |  ധനു 8 | വ്യാഴം |ആയില്യം 1443 ജുമാ :ഊല 17 🌹🦚🦜➖➖➖➖➖➖➖➖ 🔳ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം എട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കും ഇംഗ്ലണ്ടില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയില്‍ ജനുവരി ഒന്നു മുതല്‍ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു  🔳ഒമിക്രോണ്‍ സ്ഥിതി വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം...

സൂക്ഷിക്കുക ബേങ്കുകളുടെ പേരിൽ വ്യാപക വ്യജമെസേജുകൾ വരുന്നു തട്ടിപ്പുകൾ സൂക്ഷിക്കുക

എസ് ബി ഐ യോനോ അക്കൗണ്ട് ബ്ലോക്കായി, കൊടക്ക് മഹേന്ദ്ര ബാങ്ക് അകൗണ്ട് സസ്പെന്റ് ചെയ്തു, SBI അകൗണ്ട് സസ്പെന്റ് ചെയ്തു എന്നീ നിരവധി ബാങ്കുകളുടെ  പേരിൽ വ്യാപക തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോർട്ട്. ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് പാൻ കാർഡ് ആഡ് ചെയ്യണം, അത് പോലെ ശരിയാകുവാൻ തായേയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക തുടങ്ങിയ  സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിരവധിയാളുകൾക്ക് ഈ രീതിയിൽ മെസേജ് വന്നതായും തട്ടിപ്പിനിരയായതായും റിപ്പോർട്ടുകളുണ്ട്.ബാങ്ക് അകൗണ്ട് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരം മെസേജുകൾ വരുന്നുണ്ട്. ഒറ്റനോട്ടത്തിൽ ബാങ്ക്  ഉപയോക്താക്കൾക്ക് ബാങ്കിൽ നിന്നും അയക്കുന്ന സന്ദേശം എന്ന് തോന്നിക്കുന്ന രൂപത്തിലാണ്  ഇത്തരം  തട്ടിപ്പുകാർ ടെക്സ്റ്റ് മെസേജ് അയക്കുന്നത്.  എസ് ബി ഐയോനോ അക്കൗണ്ട് ബ്ലോക്കായിരിക്കുകയാണ്. പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. എന്നാൽ ഇത് തീർത്തും തെറ്റായ സന്ദേശമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്ന...

പട്ടത്തോടൊപ്പം പട്ടം പറത്തിയ ആളും പറന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ viral

ജാഫ്ന (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന ഒരു പട്ടം പറത്തൽ മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. മത്സരത്തിനിടെ പട്ടത്തോടൊപ്പം മത്സരാർഥിയും പറന്നതാണ് ഈ പട്ടം പറത്തലിനെ വൈറലാക്കിയത്. പട്ടം പറത്തലിനിടെ ടീമംഗങ്ങൾ പട്ടച്ചരടിൽനിന്ന് കൈവിട്ടതോടെയാണ് യുവാവ് പട്ടത്തോടൊപ്പം മുകളിലേക്കുയർന്നത്. 30 അടിയോളം ഉയരത്തിലേക്ക് എത്തിയ ഇയാൾ പിന്നീട് പരിക്കൊന്നും പറ്റാതെ ഭൂമിയിലിറങ്ങി. ജാഫ്നയിലെ പോയന്റ് പെഡ്രോയിൽ തൈപൊങ്കലിനോട് അനുബന്ധിച്ചാണ് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചത്. വളരെ വ്യത്യസ്തമായ പട്ടങ്ങളുമായി എത്തിയ നിരവധി സംഘങ്ങളാണ് പട്ടം പറത്തലിൽ പങ്കെടുത്തിരുന്നത്. ഇതിനിടെയാണ് ഒരു മത്സരാർഥിയുടെ ജീവന് ഭീഷണിയാകുന്നസംഭവങ്ങൾ അരങ്ങേറിയത്. ആറംഗ സംഘം ചണം നൂലുകളിൽ കെട്ടിയ ഒരു വലിയ പട്ടം പറപ്പിക്കുകയായിരുന്നു. പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയതോടെ സംഘാംഗങ്ങൾ ഓരോരുത്തരായി കയറിൽ നിന്നുള്ള പിടി വിട്ടു. എന്നാൽ പട്ടം അപ്രതീക്ഷിതമായ പെട്ടെന്ന് ഉയർന്നതോടെ ചരടിൽനിന്ന് കൈ വിടാതിരുന്ന യുവാവ് പട്ടത്തോടൊപ്പം മുകളിലേക്ക് ഉയരുകയായിരുന്നു. സംഘാംഗങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ ഇയാൾ 30 അടിയോളം...

പ്രതികാരദാഹികളായ കുരങ്ങൻമാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്തയുടെ സത്യാവസ്ഥ

ആ വാർത്ത അസത്യമായിരുന്നു ,വെറും കിംവദന്തിയായിരുന്നു ! മഹാരാഷ്ട്രയിൽ പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യമെ മ്പാടും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. കുരങ്ങുകളുടെ ഒടുങ്ങാത്ത പ്രതികാരം എന്നായിരുന്നു പലതിന്റെയും ശീർഷകങ്ങൾ. എന്നാൽ ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിക്കാതെ ഊഹാപോഹങ്ങളും കേട്ടറിവുകളും വച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വച്ച കെട്ടുകഥകൾ മെനയാനും പ്രചരിപ്പിക്കാനും പത്രദൃശ്യമാദ്ധ്യമങ്ങൾ തമ്മിൽ തമ്മിൽ വമ്പൻ മത്സരമായിരുന്നു. എന്തായിരുന്നു ഈ വാർത്തയിലെ സത്യം ? മാറാത്തവാഡയിലെ ബീഡ് ജില്ലയിൽ മജൽഗാവ് തഹസീലിലുള്ള " ലാവ്‌ൽ  നമ്പർ 1 " എന്ന 5000 ത്തോളം ഗ്രാമീണർ അധിവസിക്കുന്ന കൊച്ചു പുനരധിവാസ ഗ്രാമമാണ് നായ്ക്കളും കുരങ്ങന്മാരും തമ്മിലുള്ള പ്രതി കാരകഥയുടെ രംഗവേദി. കരിമ്പ് കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ.  ഈ ഗ്രാമത്തിൽ സ്ഥിരമായി കുരങ്ങന്മാരെ കാണാറേയില്ല. വല്ലപ്പോഴുമൊക്കെ ആഹാരം തേടി കാടുവിട്ടു വരുന്ന ക...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...