കേരളത്തിലെ പുഴകളിലും തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്. ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ് ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത് ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ് ഇവ പ്രധാനമായും ജീവിക്കുന്നത്. പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു. കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...
വേങ്ങര: വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു നിലവിലുള്ള വലിയോറ പാടം കനാൽ റോഡ് ബാക്കിയുള്ളവ കോൺക്രീറ്റ് ചെയ്യുക, തുടർന്നുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി തീരദേശപാത പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ തുമ്പിൽ സക്കീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എംപി അഹമ്മദ്, മുഹമ്മദ് ഹനീഫ കെ കെ, മെഹബൂബ പി എൻ, ഹമീദലി യു, അഡ്വ. സി, അബ്ദുൽ ഹമീദ്, കെ ശശികുമാർ, ടി കുഞ്ഞബ്രാൻ ടി അലവിക്കുട്ടി കുഞ്ഞിക്കുട്ടൻ .എ, അബ്ദുൽ കരീം എം ചെളി അഹമ്മദ്. എന്നിവർ സംസാരിച്ചു ഹമീദലി. യു സ്വാഗതവും, മുസ്തഫ കെ. നന്ദിയും പറഞ്ഞു