കണ്ണമംഗലം തോട്ടശേരിയറയിലെ വിവാദ മാലിന്യക്കുളം ശുചികരിച്ചു. ഉടമാസ്ഥാവകാശം സം ബന്ധിച്ച് കോടതിയിൽ തർക്കം നിലനിൽക്കുന്ന കുളം വർഷങ്ങളായി ശുചിയാക്കാതിരുന്നതി നാൽ പായലും പുല്ലും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരുന്നു.
കണ്ണമംഗലം പഞ്ചായത്തിൽ കഴിഞ്ഞ ഏപ്രിലിൽ രണ്ടുപേർ ക്ക് ജപ്പാൻ മസ്തിഷ്ക ജ്വരം സ്ഥി രീകരിച്ചിരുന്നു. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പനി സർവേയും കൊതുക് പ്രജ നനകേന്ദ്രങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും എൻഡമോളജി സ്റ്റിന്റെയും നേതൃത്വത്തിലുള്ള പരിശോധനയിൽ തോട്ടശേരിയറയിൽ രോഗാണുവാഹകരായ
കൊതുകുകളെ കണ്ടെത്തിയിരുന്നു. ഇതോടെ തോട്ടശേരിയറയിലെ മാലിന്യക്കുളം ശുചീകരിക്കണമെന്ന് ജില്ലാവെക്റ്റർ കൺട്രേ ാൾ ഉദ്യോഗസ്ഥർ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.
എന്നാൽ മറ്റു മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും നടക്കുമ്പോഴും തോട്ടശരിയറയിലെ കുളം ശുചീകരിക്കാനാവാത്തത് ആരോഗ്യ പ്രവർത്തകരി ലും നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
വർഷങ്ങളായി ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കത്തിലിരിക്കുന്ന കുളം വൃത്തിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യ പ്പെട്ട് പഞ്ചായത്തധികൃതർ കലക്ട റെ സമീപിച്ചു. കലക്ടറുടെഅനുമതി ലഭിച്ചതോടെ കുളം ശുചീകരി ക്കാൻ തീരുമാനിക്കുകയുമായിരു ന്നു.
വേങ്ങര പൊലീസിന്റെയും
പഞ്ചായത്തധികൃതരുടെയും മേൽ നോട്ടത്തിൽ കഴിഞ്ഞ ദിവസം ശുചീകരണം നടത്തി
പരപ്പനങ്ങാടിയിൽനിന്ന് തോണി എത്തിച്ച് വേങ്ങര യൂണിറ്റിലെ ട്രോമോ കെയർ വളൻറിയർമാർ ശുചീകരണം നടത്തി
പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സെമീറ, പഞ്ചായത്തംഗങ്ങളായ ടി കെ കുഞ്ഞാലസൻകുട്ടി, ഷീന, നൗഷാദ് അമ്പലവൻ, ഷമീർ പുള്ളാട്ട്, സെക്രട്ടറി ആർ വിവേക് രാജ്, AS ജോസ് ജെറോം, ഹെൽത്ത് ഇൻസ്പെക്ടർ സി കെ കാർത്തിക, സുനിൽകു മാർ പാലക്കൽ, അഭിലാഷ് നെച്ചിക്കാടൻ, ഹാരിഷ് മച്ചിങ്ങൽ, ട്രോ മാകെയർ അംഗങ്ങളായ ഉനൈസ് വലിയോറ, ആലസൻ ചേറൂർ, ഷൈജു, സുഹ്റാബി, ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ