കേരളത്തിലെ വഴിയോരങ്ങളിലും, തൊടുവിലും സാധാരണയായി കാണപ്പെടുന്നതും , എന്നാൽ സാംസ്കാരികമായും ഔഷധപരമായും വലിയ പ്രാധാന്യമുള്ള ഒന്നാണ് മുക്കുറ്റി
ചെറിയ അഞ്ച് ഇതളുകളുള്ള തെളിച്ചമുള്ള മഞ്ഞപ്പൂക്കളാണ് മുക്കുറ്റിക്കുള്ളത്.
കാണാൻ കുഞ്ഞു രാജകുമാരിയെപ്പോലെ സുന്ദരിയാണിത്
മുക്കുറ്റിച്ചെടിയുടെ ഇലകളിൽ തൊടുമ്പോഴോ, രാത്രിയാകുമ്പോഴോ, കനത്ത മഴ പെയ്യുമ്പോഴോ ഇതിന്റെ ഇലകൾ തനിയെ തൊട്ടാവാടി ചെടിയെപ്പോലെ വടിപോകും
തൊട്ടാവാടി ചെടിയുടെ തണ്ടിൽ നിന്ന് ഒരു കുടപോലെ നാലുപാടും പടർന്നു നിൽക്കുന്ന ഇലകളും, അതിന്റെ നടുവിലായി ഉയർന്നുനിൽക്കുന്ന പൂക്കളുമാണ് ഇതിന്റെ പ്രത്യേകത.
ആയുർവേദത്തിലും കേരളീയ ആചാരങ്ങളിലും പവിത്രമായി കരുതുന്ന ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി.
ഓണക്കാലത്ത് പൂക്കളത്തിൽ വെക്കാൻ തുമ്പപ്പൂവിനൊപ്പം മുക്കുറ്റിയും നിർബന്ധമാണ്. കൂടാതെ കർക്കടക മാസത്തിൽ ദശപുഷ്പം ചൂടുന്നതിനും കർക്കടകക്കഞ്ഞിയിൽ ചേർക്കുന്നതിനും മുക്കുറ്റി ഉപയോഗിക്കുന്നു.
മുക്കുറ്റിയുടെ വേരും ഇലയും പൂവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു:
നാട്ടിൻപുറങ്ങളിൽ പണ്ടുകാലത്ത് കുട്ടികൾ മുക്കുറ്റിച്ചെടി വേരോടെ പിഴുതെടുത്ത് കിരീടം പോലെ തലയിൽ വെച്ച് കളിക്കാറുണ്ടായിരുന്നു.
ഇന്ന് ഗ്രാമപ്രദേശങ്ങളിൽ പോലും രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കാരണം മുക്കുറ്റി പോലുള്ള അപൂർവ്വ ഔഷധച്ചെടികൾ കുറഞ്ഞുവരികയാണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ